25.02.2025 ആദ്യമായി സർവീസ് ബ്രാഞ്ചിലേക്കു എത്തിപ്പെട്ടതിന്റെ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം മാറി തുടങ്ങിയിരുന്നു. ഇപ്പോൾ രാവിലെ എണീക്കുമ്പോൾ ഇന്നത്തെ ദിവസം എങ്ങനെ survive ചെയ്യും എന്നൊന്നും ചിന്തിക്കാറില്ല, ഇങ്ങനെയാണ് ഇനി ജീവിതം എന്ന യാഥാർഥ്യത്തിലേക്ക് ഞാൻ പതിയെ പൊരുത്തപ്പെട്ടു തുടങ്ങി. ഇന്നും പതിവ് പോലെ ആശങ്കകളേതുമില്ലാതെ തന്നെ ഉറക്കമുണർന്നു. പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചു ബാങ്കിലേക്ക് ഇറങ്ങാൻ നിൽക്കുന്ന നേരത്താണ് മാനേജർ വിളിക്കുന്നത്. "രാകേഷ് ഇറങ്ങിയോ?" "ഇറങ്ങാൻ നിൽക്കുകയാണ്, എന്തുപറ്റി സർ?" "പഴയന്നൂർ പോലീസ് സ്റ്റേഷനിൽ 11 മണിക്കൊരു മീറ്റിംഗ് ഉണ്ട്. ഇന്നിവിടെ സെക്കൻഡ് അപ്പ്രൈസൽ ഉള്ളതിനാൽ എനിക്ക് പോവാൻ കഴിയില്ല, അതുകൊണ്ട് രാകേഷ് മീറ്റിംഗ് അറ്റൻഡ് ചെയ്തതിനു ശേഷം വന്നാൽ മതി." "ഈ പോലീസ് സ്റ്റേഷനിൽ ഒക്കെ.... ഞാൻ പോയാൽ മതിയാവുമോ??" "ബ്രാഞ്ചിൽ നിന്നും ആരെങ്കിലും പോയാൽ മതി എന്നാണ് പറഞ്ഞത്, രാകേഷ് ഒന്ന് പോയി നോക്കൂ" "ശരി സർ, പോയി നോക്കാം" ഒരു പോലീസ്...
"ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു... മരിക്കാന്‍ വേണ്ടി തന്നെ ചെയ്തതാ, പക്ഷെ.. മരിച്ചില്ല...!" അവള്‍ക്കൊരു പെണ്ണാലോചന വന്നിരുന്നു. അവള്‍ടെ ചെക്കനെ അവള്‍ നേരത്തെ കണ്ടു വച്ചതു കൊണ്ട് ഇപ്പൊ വന്ന ആലോചന കണ്ണടച് മുടക്കി. വയസ്സ് 29 , Chennai ഇൽ Software Engineer. മെച്ചപ്പെട്ട കുടുംബം. ജാതകത്തിന്റെ green signal കൂടെ കിട്ടിയ സ്ഥിതിക്ക് മുടങ്ങി പോവേണ്ട ആലോചന ആയിരുന്നില്ല അത്. ഏതായാലും അന്ന് രാത്രി തന്നെ വീട്ടില്‍ കാര്യം അറിഞ്ഞു. വഴക്കും ഭീകര തെറിയും കണ്ണീരും ഒരു സാധാരണ രാത്രിയുടെ പതിവ് ശീലങ്ങളില്‍ മാറ്റമുണ്ടാക്കി. ആരെയും വിളിക്കാനോ മെസ്സേജ് അയക്കാനോ പറ്റിയ സാഹചര്യം ആയിരുന്നില്ല അത്. ദേഷ്യവും സങ്കടവും സഹിക്കാന്‍ പറ്റാതായപ്പോള്‍ ആ സമയത്ത് പറ്റി പോയി.. മുപ്പത് ഹോമിയോ ഗുളികകള്‍ എടുത്തു കഴിച്ചു. എവറസ്റ്റ് കീഴടക്കിയ ഹിലാരിയണ്ണനെ പോലെ അവള്‍ ഞങ്ങള്‍ക്ക് നടുവില്‍ ഇരുന്നു സംഭവം വിവരിച്ചു. 30 പാരസറ്റമോള്‍ കഴിച്ചു ആത്മഹത്യ ചെയ്ത കഥ ന്യൂസ് പേപ്പറില്‍ നിന്നോ മറ്റോ വായിച്ചറിഞ്ഞതാവാം. പാരസറ്...