Skip to main content

അവിശ്വാസി


ആശുപത്രിയില്‍,
മരണകിടക്കയില്‍ ആയിരുന്നു അയാള്‍!

സമയമായെന്ന് അയാള്‍ക്കറിയാം.

മുന്നില്‍ മരണത്തെ കണ്ടു തുടങ്ങിയപ്പോള്‍,
    അയാള്‍ പിന്നിലേക്ക്‌ ഒരു തവണ നോക്കി.

നീണ്ട 77 വര്‍ഷങ്ങള്‍...

ഓര്‍മ്മ വച്ച നാള്‍ മുതല്‍ ചിന്തകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും വരെയും
      ധ്യാനവും പൂജയും ജീവിതത്തിന്‍റെ ഭാഗമായി.

പിന്നീടെപ്പോഴോ ഈശ്വരനെ നിഷേധിച്ചു.

വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും ശക്തമായി എതിര്‍ത്തു.

വ്യാസന്‍ രചിച്ച ഭാരതവും കൃഷ്ണന്‍ പറഞ്ഞ ഗീതയും പച്ചക്കള്ളം...

മരണത്തിനു ശേഷം ആത്മാവ് നിലനില്‍ക്കുമത്രേ..
പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് പോലെ, 
    ആത്മാവ് പുതിയ ശരീരത്തിലേക്ക് പ്രവേശിക്കുമത്രേ...

ശുദ്ധ വിഡ്ഢിത്തം!

മനുഷ്യന്‍, ഒരു കാലമെത്തുമ്പോള്‍
അവന്‍റെ ശക്തി ക്ഷയിക്കുന്നു,
ആരോഗ്യം നശിക്കുന്നു,
മരിക്കുന്നു..

അവന്‍റെ ഭൌതിക ശരീരം ചിതയില്‍ കത്തിയെരിയുന്നു.

അതിനപ്പുറം എന്ത് ആത്മാവ്, എന്ത് ജീവിതം...

ഇല്ല,

ഞാന്‍ ഒരിക്കലും ഒരു വിശ്വാസി ആവില്ല.
മരണം വരെയും ഞാന്‍ ഈശ്വരനെ നിഷേധിച്ചു കൊണ്ടേയിരിക്കും.
വരും ജന്മങ്ങളിലും ഞാന്‍ യുക്തിവാദിയായി തന്നെ തുടരുകയും ചെയ്യും.

അതില്‍ ഞാന്‍ അഭിമാനിക്കുന്നു..  

അയാള്‍ കണ്ണടച്ചു..
അയാളുടെ ശ്വാസം പതിയെ നിലച്ചു.

അയാളുടെ മുഖത്തു,
നീണ്ട കാലം അവിശ്വാസിയായി ജീവിച്ചതിന്‍റെ നിര്‍വൃതി വ്യക്തമായിരുന്നു!

                           * * * * 

Comments

  1. പോസ്റ്റ്‌ വായിച്ചു ...നല്ല ഭാഷ
    ഒരാള് ചെറുപ്പകാലത്തുണ്ടായ തിരിച്ചറിവിൽ തന്നെ അവസാനം വരെ അടിയുറച്ചു വിശ്വസിക്കും അല്ലെ .. എനിക്കറിയില്ല .
    ഈ 77 ആം വയസ്സിൽ മരണക്കിടക്കയിൽ വെച്ചു തിരിഞ്ഞു നോക്കുമ്പോഴും "വ്യാസന്‍ രചിച്ച ഭാരതവും കൃഷ്ണന്‍ പറഞ്ഞ ഗീതയും പച്ചക്കള്ളം"
    എന്ന് തന്നെ തോന്നിയതിൽ അത്ഭുതം..
    എന്തായാലും നിർവൃതിയോടെ അയാൾക്ക് മരിക്കാൻ കഴിഞ്ഞല്ലോ ....

    ReplyDelete
    Replies
    1. അല്ല...

      ഓരോ അവിശ്വാസിയിലും വിശ്വാസത്തിന്‍റെ കണങ്ങള്‍ ഉണ്ട് എന്നു സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു.

      മരണത്തിനു ശേഷം നിലനില്‍ക്കുന്ന ആത്മാവിനെയും ജീവിതത്തിനെയും ശുദ്ധ വിഡ്ഢിത്തമായി കാണുന്ന അയാള്‍ വരും ജന്മങ്ങളിലും യുക്ത്തിവാദി ആയി തന്നെ ജീവിക്കും എന്ന നിശ്ചയിച്ചു കണ്ണടക്കുന്നു...

      ചെറുപ്പകാലത്തെ തിരിച്ചറിവുകളില്‍ നിന്നല്ല, അന്നത്തെ ശീലങ്ങളില്‍ നിന്നോ അനുഭവങ്ങളില്‍ നിന്നോ ഒരാള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെടാന്‍ ഉള്ള സാധ്യത ഇല്ല...!

      Delete

Post a Comment

Popular posts from this blog

ഒരു കഥയും ആസ്വാദനവും

എന്‍റെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ കിട്ടുന്നതിനു മുന്പ് തന്നെ എന്‍റെ ഫോണ്‍ വിളികള്‍ വീട്ടില്‍ ഒരു ചര്‍ച്ചാ വിഷയമായി തുടങ്ങിയിരുന്നു. റീചാര്‍ജ് ചെയ്ത് പൈസ കളഞ്ഞിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ പലപ്പോഴും തുറന്നു സമ്മതിക്കും. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ വിളികള്‍ കുറച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്ക് നല്ല മടിയാണ്. കുറച്ചിട്ടുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്, അത്പോലും ഇല്ലെങ്കില്‍ 24 മണിക്കൂറില്‍ എന്‍റെ വായില്‍ നിന്നും വിരലില്‍ എണ്ണാവുന്ന അത്ര വാചകങ്ങളെ പുറത്തേക്കു വരുകയുള്ളു... ഒരു വിഷു ദിവസമാണ് ഇത് എഴുതുന്നത്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ഓണവും വിഷുവും എല്ലാം തന്നെ ഒരു സാധാരണ ദിവസമായി കടന്നു പോകുകയാണ്. വീട്ടില്‍ ഞാന്‍ മിക്കവാറും ഒറ്റയ്ക്ക് തന്നെ. Facebook, gmail, shreds kerala, indiabix പിന്നെ ചില music sites എല്ലാറ്റിലും രാവിലെ തന്നെ കേറി നിരങ്ങി ബോറടിച്ചു ചാവരായപ്പോള്‍ ഒന്ന് താഴേക്ക്‌ ഇറങ്ങി. അമ്മ students ന്‍റെ exam papers നോക്കി കൊണ്ടിരിക്കുകയാണ്. അമ്മയുടെ അടുത്ത് പോയിരുന്നു, വെറുതെ. Edison സാറിന്‍റെ english grammer പോലെയാണ് സംഭാഷണം ആരംഭിക്...

A Crash Course in Law Enforcement

 25.02.2025  ആദ്യമായി സർവീസ് ബ്രാഞ്ചിലേക്കു എത്തിപ്പെട്ടതിന്റെ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം മാറി തുടങ്ങിയിരുന്നു. ഇപ്പോൾ രാവിലെ എണീക്കുമ്പോൾ  ഇന്നത്തെ ദിവസം എങ്ങനെ survive ചെയ്യും എന്നൊന്നും ചിന്തിക്കാറില്ല, ഇങ്ങനെയാണ് ഇനി ജീവിതം എന്ന യാഥാർഥ്യത്തിലേക്ക് ഞാൻ പതിയെ  പൊരുത്തപ്പെട്ടു തുടങ്ങി. ഇന്നും പതിവ് പോലെ ആശങ്കകളേതുമില്ലാതെ തന്നെ ഉറക്കമുണർന്നു. പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചു ബാങ്കിലേക്ക് ഇറങ്ങാൻ നിൽക്കുന്ന നേരത്താണ് മാനേജർ വിളിക്കുന്നത്. "രാകേഷ് ഇറങ്ങിയോ?"           "ഇറങ്ങാൻ നിൽക്കുകയാണ്, എന്തുപറ്റി സർ?" "പഴയന്നൂർ പോലീസ് സ്റ്റേഷനിൽ 11 മണിക്കൊരു മീറ്റിംഗ് ഉണ്ട്. ഇന്നിവിടെ സെക്കൻഡ് അപ്പ്രൈസൽ ഉള്ളതിനാൽ എനിക്ക് പോവാൻ കഴിയില്ല, അതുകൊണ്ട് രാകേഷ് മീറ്റിംഗ് അറ്റൻഡ് ചെയ്തതിനു ശേഷം വന്നാൽ മതി."          "ഈ പോലീസ് സ്റ്റേഷനിൽ ഒക്കെ.... ഞാൻ പോയാൽ മതിയാവുമോ??" "ബ്രാഞ്ചിൽ നിന്നും ആരെങ്കിലും പോയാൽ മതി എന്നാണ് പറഞ്ഞത്, രാകേഷ് ഒന്ന് പോയി നോക്കൂ"          "ശരി സർ, പോയി നോക്കാം" ഒരു പോലീസ്...

69 - ഒരു തല തിരിഞ്ഞ കഥ

ഈ കഥയില്‍ ആദമത്രേ പാപത്തിന്‍റെ കനി ആദ്യമെത്തിപ്പിടിച്ചത്.  കഥ ഇങ്ങനെയല്ലെന്നു നമ്മളോരോരുത്തര്‍ക്കും നന്നായറിയാം. എന്നിട്ടും ആണത്തമേ... നമ്മളെന്തേ സ്ത്രീകളോടു ഇങ്ങനെ....???