Skip to main content

Posts

Showing posts from 2012

Back End Process...

     ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍...  എന്നൊന്നും ആ ദിവസങ്ങളെ ഞാന്‍ പറയില്ല. എന്‍റെ  ജീവിതത്തില്‍ സങ്കടങ്ങള്‍ നിറഞ്ഞ അല്ലെങ്കില്‍ സന്തോഷം വാരി വിതറിയ ദിവസങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ദിവസങ്ങള്‍.. ചിലപ്പോള്‍ ഒരിക്കലും മറന്നു പോകല്ലേ എന്ന് ആഗ്രഹിക്കുന്ന ദിവസങ്ങള്‍... പല തരം  അനുഭവങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഓരോ മനുഷ്യ ജീവിതവും. നമ്മള്‍ ശരി  എന്ന് വിചാരിക്കുന്ന  പലതും തെറ്റാണെന്നും, തെറ്റ് എന്ന് ചിന്തിക്കുന്ന പലതും ശരിയാണെന്നും അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചു കൊണ്ടേയിരിക്കും.      ആദ്യമായ് ഒരു project ചെയ്തപ്പോള്‍ നേരിട്ട അനുഭവങ്ങള്‍ ആണ് ഞാന്‍ എഴുതുന്നത്‌. എനിക്ക് മാത്രമല്ല, എന്‍റെ  ക്ലാസിലെ പലര്‍ക്കും പറയാന്‍ ഉണ്ടാകും ഒരുപാട് അനുഭവങ്ങള്‍. സുഹൃത്തുക്കളും വഴക്ക് കൂടലുകളും പ്രണയവും പ്രണയ നഷ്ടങ്ങളും കൊണ്ട് നിറഞ്ഞു നിന്നിരുന്ന എന്‍റെ സ്വന്തം Vidya Academy ഇലെ അനുഭവങ്ങള്‍ക്കിടയിലേക്ക് ഇതും എഴുതി ചേര്‍ക്കട്ടെ..      Mini Project submit ചെയ്യേണ്ട ദിവസം അടുത്തിരുന്നു. പല...

മലയാള സിനിമ - The Revolution

      മലയാള സിനിമാ പ്രേക്ഷകരോട്  പ്രേം  നസീര്‍ ഒരിക്കല്‍ വേദനയോടെ പറഞ്ഞു,  " Bollywood സിനിമകളുമായി  മലയാള സിനിമയെ  താരതമ്യം ചെയ്യുന്നത് കഷ്ടമാണ്. അവരുടെ കാന്‍വാസിനോളം വലിപ്പമില്ല മലയാള സിനിമക്ക്. ഒരുപാട് പരിമിധിക്കുള്ളില്‍ നിന്നാണ് ഇവിടെ ഒരു സിനിമ ഇറങ്ങുന്നത്.... " 1930 ഇല്‍ മലയാളത്തിലെ ആദ്യ സിനിമ ' വിഗത കുമാരന്‍ ' പുറത്തിറങ്ങി. J C  Daniel നിര്‍മാണവും സംവിധാനവും  ചെയ്ത ഈ സിനിമ സാമ്പത്തികമായി പൂര്‍ണ പരാജയമായിരുന്നു. അതായത് ഒരു പരാജയത്തോടെയാണ് മലയാള  സിനിമാ ചരിത്രം ആരംഭിക്കുന്നത്...       കഥയും കലാമൂല്യവും നോക്കി  പഴയ സിനിമകളെയും പുതിയ സിനിമകളെയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ ഏറെയാണ്‌. ഒന്നു റോഡിലേക്കിറങ്ങി ഒരു അഭിപ്രായ വോട്ടെടുപ്പു നടത്തിയാല്‍ കൂടുതല്‍ പേരും പഴയ സിനിമകളാണ് മികച്ചത് എന്ന അഭിപ്രായമുള്ളവര്‍ ആയിരിക്കും. സിനിമകള്‍ മാത്രമല്ല അഭിനേതാക്കളും സംഗീതഞ്ഞരും കഥാകാരന്മാരും എല്ലാം പഴയ കാലഘട്ടത്തെ ആയിരിക്കും മികച്ചവര്‍. സിനിമയുടെ കാര്യത്തില്‍ ഈ കാലഘട്ടത്തില്‍ വരുന്ന  അഭിപ്രായ വ്യ...

എനിക്കൊപ്പം... എന്റെ കൂടെ...

സിനിമ സുന്ദരിയാണ്. . . ഹൃദയത്തില്‍, ഉറങ്ങുന്ന വീണ കമ്പികളുണ്ടെങ്കില്‍, അവയെ ഉണര്‍ത്താന്‍ പോന്ന സുന്ദരി. . . !!! ഞാന്‍ ആദ്യമായി കാണുന്ന സിനിമ 1993 ഇല്‍ ഇറങ്ങിയ ഫാസിലിന്റെ "മണിച്ചിത്രത്താഴ് " ആണെങ്കിലും സിനിമ ഒരു ലഹരിയായി മാറിയത് +2 വിദ്യാഭ്യാസ കാലത്താണ്. SSLC വരെ അമ്മയുടെ അനുവാദത്തോടെ അച്ഛന്റെ കൂടെ വല്ലപ്പോഴും മാത്രമേ സിനിമ കാണാന്‍ പോയിരുന്നുള്ള്.           " GHSS പഴയന്നൂര്‍ " എന്നാ Govt സ്കൂളില്‍ 'ടീച്ചറിന്റെ മകന്‍' എന്ന Label ഇല്‍ പഠിച്ച ഞാന്‍ ആ പേര് മാക്സിമം utilize ചെയ്തിരുന്നു. മറ്റു കുട്ടികളെ പോലായിരുന്നില്ല ഞാന്‍ പഠിച്ചത്. കൂട്ടുകാരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികള്‍. Interval time ഇലും lunch break ഇലും കളിച്ചു നടന്നത് പെണ്‍കുട്ടികളുടെ കൂടെ. പുറത്തു നിന്ന് നോക്കുന്ന ഒരാള്‍ക്ക്‌ ഞാന്‍ സ്വര്‍ഗത്തിലാണ് എന്ന് തോന്നുമെങ്കിലും അതിനു മറ്റൊരു വശമുണ്ടായിരുന്നു. School ground ഇല്‍ പോയി കളിക്കരുത് school gate കടന്നു പോകരുത് തുടങ്ങിയ strict instructions എനിക്ക് എന്റെ അമ്മയില്‍ നിന്നും ലഭിച്ചിരുന്നു. അമ്മയുടെ സഹ പ്രവര്‍ത്തകരും ഞാന്‍ എന്തെ...

ലോക സമസ്ത സുഖിനോ ഭവന്തു:

ലോക സമസ്ത സുഖിനോ ഭവന്തു: ലോകത്തിലുള്ള എല്ലാവരും എല്ലാ സുഖത്തോടെയും സമാധാനത്തിലും വാഴട്ടെ എന്നര്‍ത്ഥം... മരണത്തെ കുറിച്ച് പല തത്ത്വ ചിന്തകരും പ്രസംഗിച്ചിട്ടുണ്ട്. മരണത്തെ 'വിളിക്കാതെ വരുന്ന അതിഥി', 'ആത്മാവിന്റെ തോഴന്‍' എന്നിങ്ങനെ പല വിശേഷണങ്ങളും നല്‍കി കണ്ടിട്ടുണ്ട്. സ്വാമി സന്ദീപ്‌ ചൈതന്യ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "മരണത്തെ ഭയക്കരുത്, സമയമായി എന്ന്  നമുക്ക് തോന്നിയാല്‍ മനസും ശരീരവും അതിനെ സ്വീകരിക്കാന്‍ വേണ്ടി ഒരുക്കി നിര്‍ത്തുക..." ഞാന്‍ മരണത്തെ ഭയക്കുന്നു...     അത് വരാനിരിക്കുന്ന എന്റെയോ മറ്റുള്ളവരുടെയോ മരണത്തെ കുറിച്ചല്ല....   മറിച്, ഞാന്‍ ഭയക്കുന്നു... പ്രിയപ്പെട്ടൊരാള്‍ മരിച്ചു തൊട്ടടുത്ത നിമിഷങ്ങളില്‍ അല്ലെങ്കില്‍ മണികൂറുകളില്‍ ചിലപ്പോള്‍ ദിവസങ്ങളോളം  ജീവിക്കാന്‍...         ഒരു blog ഉം create ചെയ്തു അതില്‍ എന്ത് എഴുതണം എന്നറിയാതെ ഉള്ള ഇരുപ്പാണ്. ഉള്ളിലുള്ള സങ്കടങ്ങള്‍, വികാരങ്ങള്‍, ദേഷ്യങ്ങള്‍ എല്ലാം തുറന്നടിച്ചു എഴുതാം എന്നായിരുന്നു create ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ലക്‌ഷ്യം. ഞാന്‍ ...