സിനിമ സുന്ദരിയാണ്. . . ഹൃദയത്തില്‍, ഉറങ്ങുന്ന വീണ കമ്പികളുണ്ടെങ്കില്‍, അവയെ ഉണര്‍ത്താന്‍ പോന്ന സുന്ദരി. . . !!! ഞാന്‍ ആദ്യമായി കാണുന്ന സിനിമ 1993 ഇല്‍ ഇറങ്ങിയ ഫാസിലിന്റെ "മണിച്ചിത്രത്താഴ് " ആണെങ്കിലും സിനിമ ഒരു ലഹരിയായി മാറിയത് +2 വിദ്യാഭ്യാസ കാലത്താണ്. SSLC വരെ അമ്മയുടെ അനുവാദത്തോടെ അച്ഛന്റെ കൂടെ വല്ലപ്പോഴും മാത്രമേ സിനിമ കാണാന്‍ പോയിരുന്നുള്ള്. " GHSS പഴയന്നൂര്‍ " എന്നാ Govt സ്കൂളില്‍ 'ടീച്ചറിന്റെ മകന്‍' എന്ന Label ഇല്‍ പഠിച്ച ഞാന്‍ ആ പേര് മാക്സിമം utilize ചെയ്തിരുന്നു. മറ്റു കുട്ടികളെ പോലായിരുന്നില്ല ഞാന്‍ പഠിച്ചത്. കൂട്ടുകാരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികള്‍. Interval time ഇലും lunch break ഇലും കളിച്ചു നടന്നത് പെണ്‍കുട്ടികളുടെ കൂടെ. പുറത്തു നിന്ന് നോക്കുന്ന ഒരാള്‍ക്ക് ഞാന്‍ സ്വര്‍ഗത്തിലാണ് എന്ന് തോന്നുമെങ്കിലും അതിനു മറ്റൊരു വശമുണ്ടായിരുന്നു. School ground ഇല്‍ പോയി കളിക്കരുത് school gate കടന്നു പോകരുത് തുടങ്ങിയ strict instructions എനിക്ക് എന്റെ അമ്മയില്‍ നിന്നും ലഭിച്ചിരുന്നു. അമ്മയുടെ സഹ പ്രവര്‍ത്തകരും ഞാന്‍ എന്തെ...