മലയാള സിനിമാ പ്രേക്ഷകരോട് പ്രേം നസീര്‍ ഒരിക്കല്‍ വേദനയോടെ പറഞ്ഞു, " Bollywood സിനിമകളുമായി മലയാള സിനിമയെ താരതമ്യം ചെയ്യുന്നത് കഷ്ടമാണ്. അവരുടെ കാന്‍വാസിനോളം വലിപ്പമില്ല മലയാള സിനിമക്ക്. ഒരുപാട് പരിമിധിക്കുള്ളില്‍ നിന്നാണ് ഇവിടെ ഒരു സിനിമ ഇറങ്ങുന്നത്.... " 1930 ഇല്‍ മലയാളത്തിലെ ആദ്യ സിനിമ ' വിഗത കുമാരന്‍ ' പുറത്തിറങ്ങി. J C Daniel നിര്‍മാണവും സംവിധാനവും ചെയ്ത ഈ സിനിമ സാമ്പത്തികമായി പൂര്‍ണ പരാജയമായിരുന്നു. അതായത് ഒരു പരാജയത്തോടെയാണ് മലയാള സിനിമാ ചരിത്രം ആരംഭിക്കുന്നത്... കഥയും കലാമൂല്യവും നോക്കി പഴയ സിനിമകളെയും പുതിയ സിനിമകളെയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ ഏറെയാണ്. ഒന്നു റോഡിലേക്കിറങ്ങി ഒരു അഭിപ്രായ വോട്ടെടുപ്പു നടത്തിയാല്‍ കൂടുതല്‍ പേരും പഴയ സിനിമകളാണ് മികച്ചത് എന്ന അഭിപ്രായമുള്ളവര്‍ ആയിരിക്കും. സിനിമകള്‍ മാത്രമല്ല അഭിനേതാക്കളും സംഗീതഞ്ഞരും കഥാകാരന്മാരും എല്ലാം പഴയ കാലഘട്ടത്തെ ആയിരിക്കും മികച്ചവര്‍. സിനിമയുടെ കാര്യത്തില്‍ ഈ കാലഘട്ടത്തില്‍ വരുന്ന അഭിപ്രായ വ്യ...