ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍... എന്നൊന്നും ആ ദിവസങ്ങളെ ഞാന്‍ പറയില്ല. എന്‍റെ ജീവിതത്തില്‍ സങ്കടങ്ങള്‍ നിറഞ്ഞ അല്ലെങ്കില്‍ സന്തോഷം വാരി വിതറിയ ദിവസങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ദിവസങ്ങള്‍.. ചിലപ്പോള്‍ ഒരിക്കലും മറന്നു പോകല്ലേ എന്ന് ആഗ്രഹിക്കുന്ന ദിവസങ്ങള്‍... പല തരം അനുഭവങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഓരോ മനുഷ്യ ജീവിതവും. നമ്മള്‍ ശരി എന്ന് വിചാരിക്കുന്ന പലതും തെറ്റാണെന്നും, തെറ്റ് എന്ന് ചിന്തിക്കുന്ന പലതും ശരിയാണെന്നും അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചു കൊണ്ടേയിരിക്കും. ആദ്യമായ് ഒരു project ചെയ്തപ്പോള്‍ നേരിട്ട അനുഭവങ്ങള്‍ ആണ് ഞാന്‍ എഴുതുന്നത്. എനിക്ക് മാത്രമല്ല, എന്‍റെ ക്ലാസിലെ പലര്‍ക്കും പറയാന്‍ ഉണ്ടാകും ഒരുപാട് അനുഭവങ്ങള്‍. സുഹൃത്തുക്കളും വഴക്ക് കൂടലുകളും പ്രണയവും പ്രണയ നഷ്ടങ്ങളും കൊണ്ട് നിറഞ്ഞു നിന്നിരുന്ന എന്‍റെ സ്വന്തം Vidya Academy ഇലെ അനുഭവങ്ങള്‍ക്കിടയിലേക്ക് ഇതും എഴുതി ചേര്‍ക്കട്ടെ.. Mini Project submit ചെയ്യേണ്ട ദിവസം അടുത്തിരുന്നു. പല...