White Screen... ഇത് എന്‍റെ ബ്ലോഗിന്‍റെ രണ്ടാമത്തെ പേരാണ്. ആദ്യം ഇട്ടിരുന്നത് ‘Clouds End’ എന്നായിരുന്നു. ബ്ലോഗിന് മാത്രമായിരുന്നില്ല, എന്‍റെ computer ന്‍റെയും USB Drive ന്‍റെയും Mobile Blue tooth ന്‍റെയും പേരുകള്‍ Clouds End എന്നായിരുന്നു. എന്‍റെ USB Drive ഉപയോഗിക്കുന്ന സുഹൃത്തുക്കളെല്ലാം ആദ്യം note ചെയ്യുന്നത് ഈ പേര് തന്നെയായിരുന്നു. അതെന്‍റെ സൃഷ്ടി ആണെന്ന് പലരും വിശ്വസിച്ചു. ഞാന്‍ അത് തിരുത്താനും നിന്നില്ല... ബ്ലോഗ് തുടങ്ങി രണ്ടുമൂന്ന്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ചുരുക്കം ചിലര്‍ വായിക്കാന്‍ താല്‍പ്പര്യപ്പെടുകയും blog id കൊടുക്കുകയും ചെയ്തിരുന്നു. ആ കാലത്ത് പാലക്കാട് പ്രിയതമയില്‍ ഒരു സിനിമക്ക് കേറിയിരിക്കുന്ന സമയത്താണ് (അതൊരു നല്ല സിനിമയായത് കൊണ്ടാവാം ഞാനും ഒന്നോ രണ്ടോ ‘couple’ഉം മാത്രമേ തിയറ്ററില്‍ ഉണ്ടായിരുന്നുള്ളൂ.) എനിക്കൊരു മെസ്സേജ് വന്നത്. – “clouds end, തിരകഥയിലെ വീട് ”. ദോഷം പറയരുതല്ലോ, അവളെ നിര്‍ബന്ധിപ്പിച്ച് തിരകഥ കാണിപ്പിച്ചത് ഞാന്‍ തന്നെയായിരുന്നു. സിനിമ തുടങ്ങിയിരുന്നില്ല. എന്നെ പോലുള്ള ഭ്രാന്തന്മാര്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ സ്നേഹം പങ്കിടാന്‍ ...