ഒരു യൂണിവേഴ്സിറ്റി എക്സാം കൂടെ കഴിഞ്ഞ സമയം. പതിവ് പോലെ വിഷമമായിരുന്നു exam, ഒട്ടു മിക്ക എല്ലാവര്‍ക്കും. കോളേജിന്റെ പല ഭാഗത്തും ഒറ്റക്കും കൂട്ടത്തോടെയും question papper ല്‍ major surgery നടത്തുന്ന സുഹൃത്തുക്കള്‍... ............ Exam hall ല്‍ ഒരു മണിക്കൂറോളം ഞാന്‍ വിശന്നിരിക്കുകയായിരുന്നു. ഹാള്‍ ല്‍ നിന്നും പുറത്തേക്ക് വന്നതും ബാഗും എടുത്തു ഞാന്‍ കാന്‍റീന്‍ ക്ക് ഓടി. ആ ഓട്ടത്തിനിടയില്‍ മുന്നില്‍ വന്നു പെടുന്ന സുഹൃത്തുക്കളോട് ഒരു മാന്യതയുടെ പേരില്‍ എക്സാമിനെ പറ്റി ചോദിച്ചു, അവരെന്തോക്കെയോ പറഞ്ഞു... ഭക്ഷണം കഴിച്ചു തിരിച്ചു ക്ലാസിലേക്ക് തന്നെ മടങ്ങുകയാണ്. അവിടെ എന്‍റെ മൂന്ന് സുഹൃത്തുക്കള്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ എക്സാമൊ പോയി, അടുത്തേനു ഉള്ള കച്ചി തുരുമ്പ് ഉണ്ടാക്കലാണ് ലക്‌ഷ്യം. ഒരു module വൈകുന്നേരത്തിനു മുന്‍പ് തീര്‍ത്തിരിക്കും എന്ന പതിവ് പ്രതിഞ്ജ എടുത്തു ക്ലാസില്‍ കേറി. അവിടെ ഞാന്‍ പ്രതീക്ഷിക്കാത്ത മറ്റൊരു പെണ്‍ക്കുട്ടി കൂടി ഉണ്ടായിരുന്നു, എന്‍റെ ക്ലാസ്മേറ്റ് തന്നെ... എന്‍റെ സുഹൃത്തുക്കളില്‍ ഒരുവള്‍ എന്നെ നോക്കി ചിരിച്ചു...