Skip to main content

Posts

Showing posts from 2014

Der s Always a First Time...

“ ഓലഞ്ഞാലി കുരുവി ഇളം കാറ്റില്‍ ആടി വരൂ നീ... കൂട്ടു കൂടി ഉരുമി... ” മൂന്നു മാസം മുന്‍പ് ജോലി അന്വേഷിച്ചു banglore ക്കു നാട് കടക്കപ്പെട്ട പ്രിയ സുഹൃത്ത് മൂന്നു ദിവസത്തെ ലീവില്‍ നാട്ടിലേക്ക് വന്നു. Banglore ഇലേക്കു പോകുന്നതിനു മുന്‍പ് ഞാന്‍ അവനോടു ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച “പുണ്യാളന്‍ അഗര്‍ബത്തീസ്” തിയട്ടെരില്‍ പോയി കാണണം എന്ന്. സമയവും സന്ദര്‍ഭവും ഇണങ്ങി വന്നില്ല, സിനിമ കാണാന്‍ നില്‍ക്കാതെ അവന്‍ വണ്ടി കയറി. എന്നാല്‍ ഇത്തവണ, അവന്‍ ലീവിന് വരുന്നതിനു മുന്‍പ് തന്നെ പറഞ്ഞു ഉറപ്പിച്ചിരുന്നു, ഈ മൂന്നു ദിവസത്തിലെ രണ്ടര മണിക്കൂര്‍ “1983” കാണാന്‍ മാറ്റി വെക്കണമെന്ന്. 1983 അവന്‍ കാണണം എന്നത് എന്‍റെ ആഗ്രഹമായിരുന്നു.. അവനു ഈ സിനിമ ഇഷ്ടപ്പെടുമെന്നും എനിക്കുറപ്പായിരുന്നു.    കുട്ടി പ്രണയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുപാട് സിനിമകള്‍ ഈ അടുത്ത കാലത്ത് ഇറങ്ങുകയുണ്ടായി. Trivandrum Lodge, ഡാ തടിയാ, Philips & The Monkey Pen തുടങ്ങി ഇപ്പോള്‍ 1983 ലും കുട്ടി പ്രണയം കാണാം. മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് അവയെല്ലാം തന്നെ. കുട്ടി...

ഒരു കഥയും ആസ്വാദനവും

എന്‍റെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ കിട്ടുന്നതിനു മുന്പ് തന്നെ എന്‍റെ ഫോണ്‍ വിളികള്‍ വീട്ടില്‍ ഒരു ചര്‍ച്ചാ വിഷയമായി തുടങ്ങിയിരുന്നു. റീചാര്‍ജ് ചെയ്ത് പൈസ കളഞ്ഞിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ പലപ്പോഴും തുറന്നു സമ്മതിക്കും. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ വിളികള്‍ കുറച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്ക് നല്ല മടിയാണ്. കുറച്ചിട്ടുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്, അത്പോലും ഇല്ലെങ്കില്‍ 24 മണിക്കൂറില്‍ എന്‍റെ വായില്‍ നിന്നും വിരലില്‍ എണ്ണാവുന്ന അത്ര വാചകങ്ങളെ പുറത്തേക്കു വരുകയുള്ളു... ഒരു വിഷു ദിവസമാണ് ഇത് എഴുതുന്നത്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ഓണവും വിഷുവും എല്ലാം തന്നെ ഒരു സാധാരണ ദിവസമായി കടന്നു പോകുകയാണ്. വീട്ടില്‍ ഞാന്‍ മിക്കവാറും ഒറ്റയ്ക്ക് തന്നെ. Facebook, gmail, shreds kerala, indiabix പിന്നെ ചില music sites എല്ലാറ്റിലും രാവിലെ തന്നെ കേറി നിരങ്ങി ബോറടിച്ചു ചാവരായപ്പോള്‍ ഒന്ന് താഴേക്ക്‌ ഇറങ്ങി. അമ്മ students ന്‍റെ exam papers നോക്കി കൊണ്ടിരിക്കുകയാണ്. അമ്മയുടെ അടുത്ത് പോയിരുന്നു, വെറുതെ. Edison സാറിന്‍റെ english grammer പോലെയാണ് സംഭാഷണം ആരംഭിക്...

69 - ഒരു തല തിരിഞ്ഞ കഥ

ഈ കഥയില്‍ ആദമത്രേ പാപത്തിന്‍റെ കനി ആദ്യമെത്തിപ്പിടിച്ചത്.  കഥ ഇങ്ങനെയല്ലെന്നു നമ്മളോരോരുത്തര്‍ക്കും നന്നായറിയാം. എന്നിട്ടും ആണത്തമേ... നമ്മളെന്തേ സ്ത്രീകളോടു ഇങ്ങനെ....???