Skip to main content

Posts

Showing posts from September, 2016

അങ്ങനെ ഒരു ദുർബല നിമിഷത്തിൽ...

"ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു...   മരിക്കാന്‍ വേണ്ടി തന്നെ ചെയ്തതാ, പക്ഷെ..   മരിച്ചില്ല...!"           അവള്‍ക്കൊരു പെണ്ണാലോചന വന്നിരുന്നു. അവള്‍ടെ ചെക്കനെ അവള്‍ നേരത്തെ കണ്ടു വച്ചതു കൊണ്ട് ഇപ്പൊ വന്ന ആലോചന കണ്ണടച് മുടക്കി. വയസ്സ് 29 , Chennai ഇൽ  Software Engineer. മെച്ചപ്പെട്ട കുടുംബം. ജാതകത്തിന്റെ green signal കൂടെ കിട്ടിയ സ്ഥിതിക്ക് മുടങ്ങി പോവേണ്ട ആലോചന ആയിരുന്നില്ല അത്. ഏതായാലും അന്ന് രാത്രി തന്നെ വീട്ടില്‍ കാര്യം അറിഞ്ഞു. വഴക്കും ഭീകര തെറിയും കണ്ണീരും ഒരു സാധാരണ രാത്രിയുടെ പതിവ് ശീലങ്ങളില്‍ മാറ്റമുണ്ടാക്കി. ആരെയും വിളിക്കാനോ മെസ്സേജ് അയക്കാനോ പറ്റിയ സാഹചര്യം ആയിരുന്നില്ല അത്. ദേഷ്യവും സങ്കടവും സഹിക്കാന്‍ പറ്റാതായപ്പോള്‍ ആ സമയത്ത് പറ്റി പോയി.. മുപ്പത് ഹോമിയോ ഗുളികകള്‍ എടുത്തു കഴിച്ചു.           എവറസ്റ്റ് കീഴടക്കിയ ഹിലാരിയണ്ണനെ പോലെ അവള്‍ ഞങ്ങള്‍ക്ക് നടുവില്‍ ഇരുന്നു സംഭവം വിവരിച്ചു. 30 പാരസറ്റമോള്‍ കഴിച്ചു ആത്മഹത്യ ചെയ്ത കഥ ന്യൂസ്‌ പേപ്പറില്‍  നിന്നോ മറ്റോ വായിച്ചറിഞ്ഞതാവാം. പാരസറ്...