25.02.2025 ആദ്യമായി സർവീസ് ബ്രാഞ്ചിലേക്കു എത്തിപ്പെട്ടതിന്റെ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം മാറി തുടങ്ങിയിരുന്നു. ഇപ്പോൾ രാവിലെ എണീക്കുമ്പോൾ ഇന്നത്തെ ദിവസം എങ്ങനെ survive ചെയ്യും എന്നൊന്നും ചിന്തിക്കാറില്ല, ഇങ്ങനെയാണ് ഇനി ജീവിതം എന്ന യാഥാർഥ്യത്തിലേക്ക് ഞാൻ പതിയെ പൊരുത്തപ്പെട്ടു തുടങ്ങി. ഇന്നും പതിവ് പോലെ ആശങ്കകളേതുമില്ലാതെ തന്നെ ഉറക്കമുണർന്നു. പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു ഭക്ഷണവും കഴിച്ചു ബാങ്കിലേക്ക് ഇറങ്ങാൻ നിൽക്കുന്ന നേരത്താണ് മാനേജർ വിളിക്കുന്നത്. "രാകേഷ് ഇറങ്ങിയോ?" "ഇറങ്ങാൻ നിൽക്കുകയാണ്, എന്തുപറ്റി സർ?" "പഴയന്നൂർ പോലീസ് സ്റ്റേഷനിൽ 11 മണിക്കൊരു മീറ്റിംഗ് ഉണ്ട്. ഇന്നിവിടെ സെക്കൻഡ് അപ്പ്രൈസൽ ഉള്ളതിനാൽ എനിക്ക് പോവാൻ കഴിയില്ല, അതുകൊണ്ട് രാകേഷ് മീറ്റിംഗ് അറ്റൻഡ് ചെയ്തതിനു ശേഷം വന്നാൽ മതി." "ഈ പോലീസ് സ്റ്റേഷനിൽ ഒക്കെ.... ഞാൻ പോയാൽ മതിയാവുമോ??" "ബ്രാഞ്ചിൽ നിന്നും ആരെങ്കിലും പോയാൽ മതി എന്നാണ് പറഞ്ഞത്, രാകേഷ് ഒന്ന് പോയി നോക്കൂ" "ശരി സർ, പോയി നോക്കാം" ഒരു പോലീസ്...