Skip to main content

Posts

അങ്ങനെ ഒരു ദുർബല നിമിഷത്തിൽ...

"ഞാന്‍ ആത്മഹത്യക്ക് ശ്രമിച്ചു...   മരിക്കാന്‍ വേണ്ടി തന്നെ ചെയ്തതാ, പക്ഷെ..   മരിച്ചില്ല...!"           അവള്‍ക്കൊരു പെണ്ണാലോചന വന്നിരുന്നു. അവള്‍ടെ ചെക്കനെ അവള്‍ നേരത്തെ കണ്ടു വച്ചതു കൊണ്ട് ഇപ്പൊ വന്ന ആലോചന കണ്ണടച് മുടക്കി. വയസ്സ് 29 , Chennai ഇൽ  Software Engineer. മെച്ചപ്പെട്ട കുടുംബം. ജാതകത്തിന്റെ green signal കൂടെ കിട്ടിയ സ്ഥിതിക്ക് മുടങ്ങി പോവേണ്ട ആലോചന ആയിരുന്നില്ല അത്. ഏതായാലും അന്ന് രാത്രി തന്നെ വീട്ടില്‍ കാര്യം അറിഞ്ഞു. വഴക്കും ഭീകര തെറിയും കണ്ണീരും ഒരു സാധാരണ രാത്രിയുടെ പതിവ് ശീലങ്ങളില്‍ മാറ്റമുണ്ടാക്കി. ആരെയും വിളിക്കാനോ മെസ്സേജ് അയക്കാനോ പറ്റിയ സാഹചര്യം ആയിരുന്നില്ല അത്. ദേഷ്യവും സങ്കടവും സഹിക്കാന്‍ പറ്റാതായപ്പോള്‍ ആ സമയത്ത് പറ്റി പോയി.. മുപ്പത് ഹോമിയോ ഗുളികകള്‍ എടുത്തു കഴിച്ചു.           എവറസ്റ്റ് കീഴടക്കിയ ഹിലാരിയണ്ണനെ പോലെ അവള്‍ ഞങ്ങള്‍ക്ക് നടുവില്‍ ഇരുന്നു സംഭവം വിവരിച്ചു. 30 പാരസറ്റമോള്‍ കഴിച്ചു ആത്മഹത്യ ചെയ്ത കഥ ന്യൂസ്‌ പേപ്പറില്‍  നിന്നോ മറ്റോ വായിച്ചറിഞ്ഞതാവാം. പാരസറ്...

അവിശ്വാസി

ആശുപത്രിയില്‍, മരണകിടക്കയില്‍ ആയിരുന്നു അയാള്‍! സമയമായെന്ന് അയാള്‍ക്കറിയാം. മുന്നില്‍ മരണത്തെ കണ്ടു തുടങ്ങിയപ്പോള്‍,     അയാള്‍ പിന്നിലേക്ക്‌ ഒരു തവണ നോക്കി. നീണ്ട 77 വര്‍ഷങ്ങള്‍... ഓര്‍മ്മ വച്ച നാള്‍ മുതല്‍ ചിന്തകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും വരെയും       ധ്യാനവും പൂജയും ജീവിതത്തിന്‍റെ ഭാഗമായി. പിന്നീടെപ്പോഴോ ഈശ്വരനെ നിഷേധിച്ചു. വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും ശക്തമായി എതിര്‍ത്തു. വ്യാസന്‍ രചിച്ച ഭാരതവും കൃഷ്ണന്‍ പറഞ്ഞ ഗീതയും പച്ചക്കള്ളം... മരണത്തിനു ശേഷം ആത്മാവ് നിലനില്‍ക്കുമത്രേ.. പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് പോലെ,      ആത്മാവ് പുതിയ ശരീരത്തിലേക്ക് പ്രവേശിക്കുമത്രേ... ശുദ്ധ വിഡ്ഢിത്തം! മനുഷ്യന്‍, ഒരു കാലമെത്തുമ്പോള്‍ അവന്‍റെ ശക്തി ക്ഷയിക്കുന്നു, ആരോഗ്യം നശിക്കുന്നു, മരിക്കുന്നു.. അവന്‍റെ ഭൌതിക ശരീരം ചിതയില്‍ കത്തിയെരിയുന്നു. അതിനപ്പുറം എന്ത് ആത്മാവ്, എന്ത് ജീവിതം... ഇല്ല, ഞാന്‍ ഒരിക്കലും ഒരു വിശ്വാസി ആവില്ല. മരണം വരെയും ഞാന്‍ ഈശ്വരനെ നിഷേധിച്ചു കൊണ്ടേയിരിക്ക...

Der s Always a First Time...

“ ഓലഞ്ഞാലി കുരുവി ഇളം കാറ്റില്‍ ആടി വരൂ നീ... കൂട്ടു കൂടി ഉരുമി... ” മൂന്നു മാസം മുന്‍പ് ജോലി അന്വേഷിച്ചു banglore ക്കു നാട് കടക്കപ്പെട്ട പ്രിയ സുഹൃത്ത് മൂന്നു ദിവസത്തെ ലീവില്‍ നാട്ടിലേക്ക് വന്നു. Banglore ഇലേക്കു പോകുന്നതിനു മുന്‍പ് ഞാന്‍ അവനോടു ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച “പുണ്യാളന്‍ അഗര്‍ബത്തീസ്” തിയട്ടെരില്‍ പോയി കാണണം എന്ന്. സമയവും സന്ദര്‍ഭവും ഇണങ്ങി വന്നില്ല, സിനിമ കാണാന്‍ നില്‍ക്കാതെ അവന്‍ വണ്ടി കയറി. എന്നാല്‍ ഇത്തവണ, അവന്‍ ലീവിന് വരുന്നതിനു മുന്‍പ് തന്നെ പറഞ്ഞു ഉറപ്പിച്ചിരുന്നു, ഈ മൂന്നു ദിവസത്തിലെ രണ്ടര മണിക്കൂര്‍ “1983” കാണാന്‍ മാറ്റി വെക്കണമെന്ന്. 1983 അവന്‍ കാണണം എന്നത് എന്‍റെ ആഗ്രഹമായിരുന്നു.. അവനു ഈ സിനിമ ഇഷ്ടപ്പെടുമെന്നും എനിക്കുറപ്പായിരുന്നു.    കുട്ടി പ്രണയങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുപാട് സിനിമകള്‍ ഈ അടുത്ത കാലത്ത് ഇറങ്ങുകയുണ്ടായി. Trivandrum Lodge, ഡാ തടിയാ, Philips & The Monkey Pen തുടങ്ങി ഇപ്പോള്‍ 1983 ലും കുട്ടി പ്രണയം കാണാം. മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് അവയെല്ലാം തന്നെ. കുട്ടി...

ഒരു കഥയും ആസ്വാദനവും

എന്‍റെ കയ്യില്‍ ഒരു മൊബൈല്‍ ഫോണ്‍ കിട്ടുന്നതിനു മുന്പ് തന്നെ എന്‍റെ ഫോണ്‍ വിളികള്‍ വീട്ടില്‍ ഒരു ചര്‍ച്ചാ വിഷയമായി തുടങ്ങിയിരുന്നു. റീചാര്‍ജ് ചെയ്ത് പൈസ കളഞ്ഞിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ പലപ്പോഴും തുറന്നു സമ്മതിക്കും. എന്നാല്‍ ഇപ്പോള്‍ ഫോണ്‍ വിളികള്‍ കുറച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ വീട്ടുകാര്‍ക്ക് നല്ല മടിയാണ്. കുറച്ചിട്ടുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്, അത്പോലും ഇല്ലെങ്കില്‍ 24 മണിക്കൂറില്‍ എന്‍റെ വായില്‍ നിന്നും വിരലില്‍ എണ്ണാവുന്ന അത്ര വാചകങ്ങളെ പുറത്തേക്കു വരുകയുള്ളു... ഒരു വിഷു ദിവസമാണ് ഇത് എഴുതുന്നത്. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി ഓണവും വിഷുവും എല്ലാം തന്നെ ഒരു സാധാരണ ദിവസമായി കടന്നു പോകുകയാണ്. വീട്ടില്‍ ഞാന്‍ മിക്കവാറും ഒറ്റയ്ക്ക് തന്നെ. Facebook, gmail, shreds kerala, indiabix പിന്നെ ചില music sites എല്ലാറ്റിലും രാവിലെ തന്നെ കേറി നിരങ്ങി ബോറടിച്ചു ചാവരായപ്പോള്‍ ഒന്ന് താഴേക്ക്‌ ഇറങ്ങി. അമ്മ students ന്‍റെ exam papers നോക്കി കൊണ്ടിരിക്കുകയാണ്. അമ്മയുടെ അടുത്ത് പോയിരുന്നു, വെറുതെ. Edison സാറിന്‍റെ english grammer പോലെയാണ് സംഭാഷണം ആരംഭിക്...

69 - ഒരു തല തിരിഞ്ഞ കഥ

ഈ കഥയില്‍ ആദമത്രേ പാപത്തിന്‍റെ കനി ആദ്യമെത്തിപ്പിടിച്ചത്.  കഥ ഇങ്ങനെയല്ലെന്നു നമ്മളോരോരുത്തര്‍ക്കും നന്നായറിയാം. എന്നിട്ടും ആണത്തമേ... നമ്മളെന്തേ സ്ത്രീകളോടു ഇങ്ങനെ....???

തിരക്കഥയിലെ മഞ്ഞു കണികകള്‍...

White Screen... ഇത് എന്‍റെ ബ്ലോഗിന്‍റെ രണ്ടാമത്തെ പേരാണ്. ആദ്യം ഇട്ടിരുന്നത് ‘Clouds End’ എന്നായിരുന്നു. ബ്ലോഗിന് മാത്രമായിരുന്നില്ല, എന്‍റെ computer ന്‍റെയും USB Drive ന്‍റെയും Mobile Blue tooth ന്‍റെയും പേരുകള്‍ Clouds End എന്നായിരുന്നു. എന്‍റെ USB Drive ഉപയോഗിക്കുന്ന സുഹൃത്തുക്കളെല്ലാം ആദ്യം note ചെയ്യുന്നത് ഈ പേര് തന്നെയായിരുന്നു. അതെന്‍റെ സൃഷ്ടി ആണെന്ന് പലരും വിശ്വസിച്ചു. ഞാന്‍ അത് തിരുത്താനും നിന്നില്ല...     ബ്ലോഗ്‌ തുടങ്ങി രണ്ടുമൂന്ന്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ചുരുക്കം ചിലര്‍ വായിക്കാന്‍ താല്‍പ്പര്യപ്പെടുകയും blog id കൊടുക്കുകയും ചെയ്തിരുന്നു. ആ കാലത്ത് പാലക്കാട് പ്രിയതമയില്‍ ഒരു സിനിമക്ക് കേറിയിരിക്കുന്ന സമയത്താണ് (അതൊരു നല്ല സിനിമയായത് കൊണ്ടാവാം ഞാനും ഒന്നോ രണ്ടോ ‘couple’ഉം മാത്രമേ തിയറ്ററില്‍ ഉണ്ടായിരുന്നുള്ളൂ.) എനിക്കൊരു മെസ്സേജ് വന്നത്. – “clouds end, തിരകഥയിലെ വീട് ”. ദോഷം പറയരുതല്ലോ, അവളെ നിര്‍ബന്ധിപ്പിച്ച് തിരകഥ കാണിപ്പിച്ചത് ഞാന്‍ തന്നെയായിരുന്നു. സിനിമ തുടങ്ങിയിരുന്നില്ല. എന്നെ പോലുള്ള ഭ്രാന്തന്മാര്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ സ്നേഹം പങ്കിടാന്‍ ...