" The Blog Is The Best Relationship Generator You Have Ever Seen... " -Robert Scoble, blogger

Wednesday 11 January 2012

ലോക സമസ്ത സുഖിനോ ഭവന്തു:

ലോക സമസ്ത സുഖിനോ ഭവന്തു:
ലോകത്തിലുള്ള എല്ലാവരും എല്ലാ സുഖത്തോടെയും
സമാധാനത്തിലും വാഴട്ടെ എന്നര്‍ത്ഥം...

മരണത്തെ കുറിച്ച് പല തത്ത്വ ചിന്തകരും പ്രസംഗിച്ചിട്ടുണ്ട്. മരണത്തെ 'വിളിക്കാതെ വരുന്ന അതിഥി', 'ആത്മാവിന്റെ തോഴന്‍' എന്നിങ്ങനെ പല വിശേഷണങ്ങളും നല്‍കി കണ്ടിട്ടുണ്ട്. സ്വാമി സന്ദീപ്‌ ചൈതന്യ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "മരണത്തെ ഭയക്കരുത്, സമയമായി എന്ന്  നമുക്ക് തോന്നിയാല്‍ മനസും ശരീരവും അതിനെ സ്വീകരിക്കാന്‍ വേണ്ടി ഒരുക്കി നിര്‍ത്തുക..."

ഞാന്‍ മരണത്തെ ഭയക്കുന്നു...    

അത് വരാനിരിക്കുന്ന എന്റെയോ മറ്റുള്ളവരുടെയോ മരണത്തെ കുറിച്ചല്ല....  
മറിച്, ഞാന്‍ ഭയക്കുന്നു...
പ്രിയപ്പെട്ടൊരാള്‍ മരിച്ചു തൊട്ടടുത്ത നിമിഷങ്ങളില്‍ അല്ലെങ്കില്‍ മണികൂറുകളില്‍ ചിലപ്പോള്‍ ദിവസങ്ങളോളം  ജീവിക്കാന്‍...

        ഒരു blog ഉം create ചെയ്തു അതില്‍ എന്ത് എഴുതണം എന്നറിയാതെ ഉള്ള ഇരുപ്പാണ്. ഉള്ളിലുള്ള സങ്കടങ്ങള്‍, വികാരങ്ങള്‍, ദേഷ്യങ്ങള്‍ എല്ലാം തുറന്നടിച്ചു എഴുതാം എന്നായിരുന്നു create ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന ലക്‌ഷ്യം.

ഞാന്‍ കുറച്ചു മുന്‍പ് പറഞ്ഞ ഭയത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒരു മാര്‍ഗം എന്ന നിലക്കാണ് ഇതെഴുതുന്നത്. ഇന്ന് [27/12/2011] എന്റെ കുടുംബത്തില്‍ ഒരു മരണം സംഭവിച്ചിരിക്കുന്നു. വീട്ടിലുള്ള എല്ലാവരും മരണ വീട്ടിലേക്കു പോയിരിക്കുന്നു. എഴുതാനിരിക്കുന്ന subject ചിന്തയില്‍ വന്നിട്ട് കുറച്ചു ദിവസങ്ങള്‍ ആയെങ്കിലും ഇന്നാണ് എനിക്ക് ഇത് എഴുതാന്‍ കഴിയുന്നത്.   
ആതിഥേയന്‍ ഒരു കൊച്ചു കുട്ടിയാണ്. വിളിക്കാതെ വന്ന അതിഥി അവന്റെ ജീവനും കൊണ്ട് പോയി.

     Coimbatore ലെ അത്യാവശ്യം അറിയപെടുന്ന ഒരു College - ശ്രീ നാരായണ ഗുരു കോളേജ്. അവിടുത്തെ Modern Culture ഇല്‍ ജീവിച്ചു മടുത്ത ഞാന്‍ Degree Certificate കിട്ടിയപ്പോള്‍ കേരളത്തിലെ ഒരു Engineering College ഇല്‍ MCA ക്ക് join ചെയ്യാന്‍ നിര്‍ബന്ധിതനായി.

വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജി. SNGC യിലെ students ഇല്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാര്‍ന്ന മറ്റൊരു കൂട്ടം വിദ്യാര്‍തികളുടെ ഇടയിലേക്ക് ഞാന്‍ ചെന്നെത്തുകയായിരുന്നു. തീരെ സഹിക്കാന്‍ കഴിയാത്തവര്‍, വളരെ പെട്ടെന്ന് അടുക്കുന്നവര്‍, പ്രണയിക്കുന്നവര്‍, പ്രണയത്തിനു  വിലക്കെല്‍പിച്ചവര്‍...

ഇവരുടെയെല്ലാം ഇടയില്‍ നിന്നും ഞാന്‍ ഒരു കുട്ടിയെ പരിചയപ്പെട്ടു...

ഒരു പെണ്‍ക്കുട്ടി...
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ആഗ്രഹങ്ങളും ചിന്തകളും.. ഇതെല്ലാമാണ് അവളെ എന്നിലേക്ക്‌ ആകര്‍ഷിച്ചത്.

      അതിലൊന്ന് അവളുടെ മനസായിരുന്നു. കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന മനസ്. കുട്ടികളെ ഇഷ്ടപെടാത്തവരുമായി ആരുമില്ല. കുട്ടികളെ ഒരുപാട് ഇഷ്ടമാണ് എന്ന് വാക്കുകളാല്‍ പലരും പറയാറുണ്ട്‌  എങ്കിലും അവരില്‍ നിന്നും വ്യത്യസ്തമാണ്  ഇവള്‍. കുഞ്ഞുങ്ങള്‍ തനിക്കു ചുറ്റും ഉണ്ടെന്നു ഒരു ഫീല്‍, ആ ഒരു environment സൃഷ്ടിക്കുന്നുണ്ട് ഇവള്‍. ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനു മുന്പ് കയ്യില്‍ baby oil തിരുമ്മി പിടിപ്പിക്കുന്ന കാഴ്ച ഞാന്‍ കൌതുകത്തോടെ നോക്കി നില്‍ക്കാറുണ്ട്.

ഒരു ദിവസം, ഒരു library hour ഇല്‍ ഒരു കുട്ടിയുടെ കയ്യിലെ രേഖ നോക്കി ഭാവി പ്രവചിക്കാനുള്ള അവസരം കിട്ടി. വേറൊരു പണിയും ഇല്ലാത്തതു കൊണ്ടാവാം എല്ലാവര്‍ക്കും കൈ നോക്കണം. എനിക്ക് അന്ന് നല്ല demand ആയിരുന്നു. എല്ലാ പെണ്‍ക്കുട്ടികള്‍ക്കുംഅറിയേണ്ടത് തനിക്കു എത്ര കുട്ടികള്‍ ഉണ്ടാവും എന്നായിരുന്നു. സരസ്വതി നാവില്‍ വന്നു പറഞ്ഞ സംഖ്യ ഞാന്‍ പറഞ്ഞു. MCA students അന്ധ വിശ്വാസം പാടില്ല എന്ന് ഒരു IT firm ഇലും എഴുതി വച്ചിട്ടില്ല...    
           
       എല്ലാവരും പോയപ്പോള്‍ അവള്‍  കൈ നീട്ടി വന്നു. അവള്‍ പക്ഷെ എത്ര കുട്ടികള്‍ എന്ന് ചോദിച്ചില്ല. ഭാവിയും ഭൂതവും എല്ലാം പറഞ്ഞു കഴിഞ്ഞു കൈ തിരിച്ചു കൊടുത്തപ്പോള്‍ ഞാന്‍ ചോദിച്ചു, 

"എന്തെ കുട്ടികളോട് ഇത്ര പ്രിയം ? "

കുട്ടികളോട് പ്രിയം തോന്നല്‍ എന്തെങ്കിലും കാരണം വേണോ.. ഒരു കൊച്ചു വര്‍ത്തമാനം എന്നാ നിലക്ക് ചോദിച്ചതായിരുന്നു ഞാന്‍. അവള്‍ പറഞ്ഞു, 
"കുട്ടികളെ ഇഷ്ടമാണ്. എനിക്ക് 10 ഉണ്ണികളേ വേണം "

തീരെ പ്രതീക്ഷിക്കാതെ വന്ന മറുപടി . അത് ഇപ്പോഴും എന്റെ മനസിന്റെ കോണില്‍ അതെ സ്വരത്തില്‍ മുഴങ്ങുന്നു... 

ഒരു കളി തമാശക്ക് പറഞ്ഞതായിരുന്നില്ല അവള്‍. തീര്‍ച്ചയായും അതൊരു പെണ്‍ക്കുട്ടിയുടെ നിലക്കാത്ത സ്വപ്നമായിരിക്കാം അല്ലെങ്കില്‍ ഒരിക്കലും നടക്കില്ല എന്നുറപ്പുള്ള ഒരു ആഗ്രഹമായിരിക്കാം. എന്ത് തന്നെ ആയാലും 10 ഉണ്ണികളുടെ അമ്മയാവാന്‍ കൊതിക്കുന്ന ആ മനസിനെ, ഉറങ്ങി കിടക്കുന്ന ആ മനസിനെ ഉണര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 

    കുറച്ചു കാലം മുന്‍പ്‌ ആയിരുന്നേല്‍ ഈ ആഗ്രഹത്തെ ഞാന്‍ support ചെയ്തേനെ...

പക്ഷെ...  

കളിക്കിടെ സംഭവിക്കുന്ന അബദ്ധങ്ങള്‍ മുതല്‍ കൊലപാതകം വരെ കുട്ടികളുടെ മരണത്തിനു കാരണമായി വന്നിട്ടുണ്ട്. 'സ്കൂള്‍ ബസ് മറിഞ്ഞു പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു', 'തൊട്ടിയിലെ വെള്ളത്തില്‍ വീണു 1 വയസ്സുകാരന്‍ മരിച്ചു', 'ഷാള്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു' ഇതെല്ലം ഇന്നത്തെ കാലത്ത് സ്ഥിരം വായിക്കുന്ന പത്ര കുറിപ്പുകള്‍ ആണ്. ഇതില്‍ കുറെയെല്ലാം അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതാവാം. ഇനി ദൈവത്തിന്റെ തമാശകള്‍ എന്ന് വിശേഷിപ്പിക്കുന്ന വേറൊരു കൂട്ടവും ഉണ്ട്. 

ജനിക്കുമ്പോള്‍ തന്നെ മരണം. അതല്ലെങ്കില്‍ എന്തിനിവന്‍ ജനിച്ചു എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വൈകല്യത്തോടെ ഉള്ള ജനനം. ഈ പറഞ്ഞതില്‍ എന്ത് തന്നെ കാരണമായി വന്നാലും ഇങ്ങനെ ഒരു വാര്‍ത്ത കേട്ട് കഴിഞ്ഞാല്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ "വിധി" എന്ന് പറയാനേ ആര്‍ക്കും കഴിയു.   
        
    വേദന എന്ന വികാരം അനുഭവിക്കാന്‍ യോഗ്യരായവര്‍ തന്നെയാണ് ഓരോ കുഞ്ഞുങ്ങളും. ഈ ഭൂമിയില്‍ പിറന്നു വീഴുന്ന ഇതൊരു കുഞ്ഞും വേദന കൊണ്ട് കരയുന്നുണ്ടെങ്കില്‍ അതിന്റെ പാപം ആ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും കിട്ടില്ലേ...?? ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നു...

പ്രതികരിക്കാനുള്ള ശക്തിയില്ലാതെ, ഒന്ന് കരയാനുള്ള ത്രാണി പോലും ഇല്ലാതെ നമ്മുടെ കുഞ്ഞുങ്ങള്‍ പിടയുമ്പോള്‍ അതിനിടയാക്കുന്ന സാഹചര്യത്തോട് ചോദിക്കട്ടെ, 
ഇതനുഭവിക്കാന്‍ എന്തിനു ഇവരെ തിരഞ്ഞെടുത്തു...?? 
ദൈവത്തോട് ചോദിക്കട്ടെ, എന്തിനു ഇവരെ ജനിപ്പിച്ചു...??


     രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത "കയ്യൊപ്പ്" എന്ന സിനിമയിലെ മുകേഷ് പറയുന്ന ഒരു dialog ഞാന്‍ ഓര്‍ക്കുന്നു...

" കുഞ്ഞുങ്ങളെ ഈ നശിച്ച  ലോകത്തേക്ക് കൊണ്ട് വരരുത് എന്ന് ഞാനും ലളിതയും എടുത്ത തീരുമാനം അവളെ കണ്ടപ്പോള്‍ ശരിയാണ് എന്ന് തോന്നി " 

തീര്‍ച്ചയായും ഇത് പോലൊക്കെ ചിന്തിക്കാന്‍ പോലും സാധാരണ ജനങ്ങള്‍ക്ക്‌ ആവില്ല. ഇതെഴുതുന്ന ഞാന്‍ പോലും കുഞ്ഞുങ്ങള്‍ വേണ്ട എന്ന പക്ഷക്കാരനല്ല. 

മക്കളുടെ സ്നേഹം ലഭിക്കണം, കുടുംബത്തിന്റെ പാരമ്പര്യം നില നിര്‍ത്തണം എന്നൊക്കെയാവം എന്തിനൊരു കുഞ്ഞു എന്ന ചോദ്യത്തിനുത്തരം. എന്തൊക്കെ ആയാലും ഒരു കുഞ്ഞു എന്നത് ഒരു ഭാഗ്യമാണ്. പുണ്യമാണ്. 

    പക്ഷെ, പത്തു ആഗ്രഹിക്കുന്നത് തെറ്റല്ലേ എന്നല്ല അത് ഇത്തിരി ക്രൂരമല്ലേ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. പത്തു ഉണ്ണികള്‍ ഓടി കളിക്കുന്ന വീട് കാണാന്‍ തന്നെ രസമാണ്. 

അതിലെ ഒരു ഉണ്ണിക്കു വേദനിച്ചാല്‍... 
അതല്ലെങ്കില്‍ ജന്മം കൊള്ളുന്നത്‌ ഏതെങ്കിലും തരത്തിലുള്ള വൈകല്യത്തോടെ ആണെങ്കില്‍... അപ്പോള്‍ ചിന്തിക്കാം എന്തിനിവന്‍ ജനിച്ചു എന്ന്... 

ഞാന്‍ +2 നു പഠിക്കുന്ന സമയത്ത് ബസില്‍ വച്ച് പരിചയപ്പെട്ട ഒരു അമ്മയും മകളും... മകളുടെ പേര് മഞ്ജു. 3rd STD student ആണ്. ജന്മനാ സംസാര വൈകല്യവും കേള്‍വിക്കുറവും ഉള്ള അവള്‍ ആ ബസിലെ ഏല്ലാവര്‍ക്കും പ്രിയപ്പെട്ടവള്‍ ആയിരുന്നു. അവളുടെ അമ്മ പലപ്പോഴും പറയാറുണ്ട്, അവരുടെ മകള്‍ മിടുക്കി ആണെന്ന്. എങ്കിലും ആ അമ്മയുടെ സ്വപ്നങ്ങള്‍ക്ക് ആരോ ഒരു പരിധി നിശ്ചയിച്ചിരിക്കുന്നു.  മക്കളെ ഡോക്ടര്‍ ആക്കണം എന്ജിനീര്‍ ആക്കണം എന്നൊക്കെ കരുതുന്ന മാതാ പിതാക്കള്‍ ഈ അമ്മയുടെ സ്വപ്നങ്ങളുടെ പരിധി അറിയാന്‍ ശ്രമിക്കുക. 

ആ കുട്ടിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസ് ഞാന്‍ സ്ഥിരം കാണാറുണ്ട്. ഇവളെ പോലുള്ള ഒരുപാട് കുട്ടികളെ  തിങ്ങി നിറച്ച ഒരു വാഹനം. പത്തും ഇരുപതും കുട്ടികളെ ആഗ്രഹിക്കുന്നവര്‍ ഇത് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരിക്കലെങ്കിലും പോയി കാണണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.. 

കയ്യോപ്പിലെ മുകേഷിന്റെ dialog നെ പറ്റി കാര്യമായി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു ഓരോ മനുഷ്യനും. 

      ഒരു പക്ഷെ ഒരു നല്ല മനസ് ഉള്ളത് കൊണ്ടാവാം ഇങ്ങനെ ഒരു സ്വപ്നം എന്റെ സുഹൃത്തിനു ഉണ്ടായത്. ദൈവം ആരോഗ്യമുള്ള കുട്ടികളെ തരും എന്ന വിശ്വാസം, ഈ ലോകം നന്മയും സമാധാനവും നിറഞ്ഞതാണ്‌ എന്ന വിശ്വാസം, ഈ ലോകത്ത് 10 കുട്ടികളെ മുഴുവന്‍ സ്നേഹവും കൊടുത്തു ഒരിക്കലും വേദനിപ്പിക്കാതെ വളര്‍ത്താം എന്ന വിശ്വാസം...

ആന്‍ ഫ്രാങ്കിന്റെ ലോക പ്രശസ്തമായ ഡയറി കുറിപ്പുകളിലെ വരികള്‍ ഞാനോര്‍ക്കുന്നു...
" ഉള്ളിന്റെ ഉള്ളില്‍ എല്ലാ മനുഷ്യരിലും ഒരു നന്മയുണ്ട് "
ആ നന്മയുടെ ആഗ്രഹത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല...

     മരണമടയുന്ന ആയിരക്കണക്കിന്  കുഞ്ഞുങ്ങളുടെ ഇടയില്‍ ഇനി അവനും ഉണ്ട്. അവന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.

വീട്ടില്‍ നിന്നും പോയവര്‍ തിരിച്ചു വരാന്‍ സമയമായിരിക്കുന്നു. അവര്‍ വന്നാല്‍ മരണമാപഹരിച്ച ആ കുഞ്ഞിന്റെ വിധിയെ പറ്റി സംസാരിക്കും.. അവന്റെ അച്ഛന്റെയും അമ്മയുടെയും തീരാത്ത ദു:ഖത്തെ കുറിച്ച് സംസാരിക്കും.. അവന്റെ നിഷ്കളങ്കമായ മുഖത്തെയും പുഞ്ഞിരിയെയും പറ്റി വര്‍ണിക്കും... 

എനിക്കത് കേട്ട് നില്ക്കാന്‍ ആവില്ല. ഞാനെന്റെ മുറിയിലേക്ക് പോവട്ടെ...