" The Blog Is The Best Relationship Generator You Have Ever Seen... " -Robert Scoble, blogger

Tuesday 8 January 2013

No Comments Plzz...


          ഒരു യൂണിവേഴ്സിറ്റി എക്സാം  കൂടെ കഴിഞ്ഞ സമയം.
പതിവ് പോലെ വിഷമമായിരുന്നു exam, ഒട്ടു മിക്ക എല്ലാവര്‍ക്കും. കോളേജിന്റെ പല ഭാഗത്തും ഒറ്റക്കും കൂട്ടത്തോടെയും question papper ല്‍ major surgery നടത്തുന്ന സുഹൃത്തുക്കള്‍... ............
Exam hall ല്‍ ഒരു മണിക്കൂറോളം ഞാന്‍ വിശന്നിരിക്കുകയായിരുന്നു. ഹാള്‍ ല്‍ നിന്നും പുറത്തേക്ക് വന്നതും ബാഗും എടുത്തു ഞാന്‍ കാന്‍റീന്‍ ക്ക് ഓടി. ആ ഓട്ടത്തിനിടയില്‍ മുന്നില്‍ വന്നു പെടുന്ന സുഹൃത്തുക്കളോട് ഒരു മാന്യതയുടെ പേരില്‍ എക്സാമിനെ പറ്റി ചോദിച്ചു, അവരെന്തോക്കെയോ പറഞ്ഞു...

ഭക്ഷണം കഴിച്ചു തിരിച്ചു ക്ലാസിലേക്ക് തന്നെ മടങ്ങുകയാണ്. അവിടെ എന്‍റെ മൂന്ന് സുഹൃത്തുക്കള്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ എക്സാമൊ പോയി, അടുത്തേനു ഉള്ള കച്ചി തുരുമ്പ് ഉണ്ടാക്കലാണ് ലക്‌ഷ്യം. ഒരു module വൈകുന്നേരത്തിനു മുന്‍പ് തീര്‍ത്തിരിക്കും എന്ന പതിവ് പ്രതിഞ്ജ എടുത്തു ക്ലാസില്‍ കേറി.
അവിടെ ഞാന്‍ പ്രതീക്ഷിക്കാത്ത മറ്റൊരു പെണ്‍ക്കുട്ടി കൂടി ഉണ്ടായിരുന്നു, എന്‍റെ ക്ലാസ്മേറ്റ് തന്നെ...
എന്‍റെ സുഹൃത്തുക്കളില്‍ ഒരുവള്‍ എന്നെ നോക്കി ചിരിച്ചു. എന്‍റെ എല്ലാ കാര്യങ്ങളും, എല്ലാ ചിന്തകളും സ്വപ്നങ്ങളും അറിയാവുന്ന ആളാണ്‌ അവള്‍. അതുകൊണ്ട് തന്നെ ആ ചിരിയുടെ അര്‍ഥം എനിക്ക് വളരെ വേഗം മനസ്സിലായി.

" നീയും പഠിക്കാന്‍ ഇരിക്കുകയാണോ.....???  "

ഞാന്‍ ആ കുട്ടിയോട് ചോദിച്ചു.

" എന്തെ, ഇഷ്ടായില്ല ന്നു തോന്നുന്നു...!! "

സുഹൃത് ഗണത്തിലെ മറ്റൊരുത്തന്‍ അവന്‍റെ തൃശൂര്‍ ഭാഷയില്‍ ചോദിച്ചു. അതിലെ ദ്വയാര്‍തവും എനിക്ക് മനസിലായി.

"ഞാന്‍ ഫീസടക്കാന്‍ ഇരുന്നതാ ... "

അവള്‍ പറഞ്ഞു.

പിന്നെ ഞങ്ങള്‍ എന്തൊക്കെയോ പറഞ്ഞിരുന്നു - ഇന്ന് നടന്ന എക്സാം, ഇന്ന് നടത്തേണ്ടിയിരുന്ന ഭാരതബന്ത്, വരാന്‍ പോകുന്ന ബസ് സമരം.. അങ്ങനെ എല്ലാമെല്ലാം  ചര്‍ച്ചകളില്‍ വിഷയമായി.
അതിനിടക്കെപ്പോഴോ ജ്യോതിഷവും ജാതകവും കേറി വന്നു. അതിനെ പറ്റി പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ അവള്‍,
ആ കുട്ടി ചോദിച്ചു,

" രാകേഷിനു കൈ നോക്കാന്‍ അറിയാം ല്ലെ.. എന്‍റെ  നോക്കാമോ...?? "

അവള്‍ കൈ നീട്ടി.

കൂടെ ഉള്ള മൂന്നു പേരില്‍ ഒരാള്‍ തല താഴ്ത്തി പതിയെ ചിരിച്ചു..
വേറൊരാള്‍ കൊട്ട് വാ ഇട്ടു..
മറ്റൊരുത്തന്‍ ഒന്ന് ചുമച്ചു..

എന്‍റെ നെഞ്ച് പിടയുകയായിരുന്നു...

" അപമാനം മാനഹാനി  എന്നിവക്ക് യോഗമുണ്ട്... "

ഞാന്‍ പറഞ്ഞു തുടങ്ങി.

പൊട്ടി ചിതറാത്ത വിശ്വാസങ്ങള്‍ക്ക് മുന്നില്‍ ശാസ്ത്രത്തിനു പോലും തോല്‍പ്പിക്കാനാവാത്ത മനുഷ്യ മനസ്സിന്‍റെ, കൈ വെള്ളയില്‍ നോക്കി ഞാന്‍ കണ്ടതെല്ലാം പറഞ്ഞു.

അവസാനം...

" ഞാന്‍ കൈ നോക്കിയ അവസ്ഥക്ക് ഇനി നിന്‍റെ വിവാഹം ഉടനെ സംഭവിക്കും "

" അയ്യോ.. എനിക്കിപ്പോള്‍ വിവാഹം കഴിക്കേണ്ട... "

" എന്തെ...?? "

" എനിക്കൊരാളെ ഇഷ്ടമാണ്... "

തീരെ പ്രതീക്ഷിക്കാതെ വന്ന മറുപടി.
നിരത്തി വച്ച ബലൂണുകള്‍ ഓരോന്നായി പൊട്ടുന്ന പോലെ തോന്നി എനിക്ക്.

ഒരു പ്രണയം പരാജയപ്പെടുന്നതിന്‍റെ തല്‍സമയ ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞതിന്‍റെ ത്രില്ലില്‍ എന്‍റെ  സുഹൃത്തുക്കള്‍ മൂവര്‍ക്കും സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
അവര്‍ പൊട്ടി പൊട്ടി ചിരിച്ചു...

" ഇനി ഈ കയ്യില്‍ നോക്കി എനിക്കൊന്നും പറയാനില്ല... "

അവളുടെ കൈ തിരിച്ചു കൊടുത്ത് ഞാന്‍ പറഞ്ഞു.

ഞാന്‍ എന്‍റെ സുഹൃത്തുക്കളെ നോക്കി, അവരുടെ ചിരിയില്‍ പങ്കു കൊള്ളാന്‍ ശ്രമിച്ചു.

ഒരു തെല്ലിട നേരത്തെ നിശ്ശബ്ദതക്കു ശേഷം, അവള്‍ എന്‍റെ അടുത്തേക്ക്‌ വന്നു.
അവളുടെ കൈ എന്‍റെ കണ്ണുകള്‍ക്ക്‌ നേരെ ഉയര്‍ത്തി എന്‍റെ ചെവിയില്‍ പതിയെ പറഞ്ഞു,

"കൈ രേഖയില്‍ ജീവിതം കാണുന്ന ഒരു പഴയന്നൂരുക്കാരനെ എനിക്കൊരുപാട് ഇഷ്ടമാണ്... "

ശ്വാസം നിലച്ച പോലെ തോന്നി എനിക്ക്.
ഞാന്‍ പതിയെ അവളെ നോക്കി.

         "......ഇല്ലാ  ഇല്ലാ മണ്ണില്‍ ഇല്ലാ ..
                                          നിന്നെ വെല്ലും പുഞ്ചിരി... "

'ഡാ തടിയാ' നിലെ പാട്ടിലെ വരികള്‍ എന്‍റെ ചെവിയില്‍ വന്നലച്ചു.
അവളുടെ കണ്ണുകളും ചിരിയും മാത്രമേ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ലോകം ഞങ്ങള്‍ക്ക് ചുറ്റും തിരിയുന്ന പോലെ തോന്നി എനിക്ക്...


         എന്‍റെ മൊബൈല്‍ ചിലച്ചു...

nokia tone അന്നാദ്യമായി അരോചകമായി എനിക്ക് തോന്നി.

" സത്യം പറഞ്ഞാല്‍ എന്‍റെ കാര്യം വളരെ പരിതാപകരമാണ് ട്ടാ... "


ഫോണില്‍ സംസാരിക്കുന്ന ആളെ ഞാന്‍ മനസ്സിലാക്കി.
ഇവന്‍ എന്‍റെ അടുത്ത് തന്നെ ഉണ്ടല്ലോ...!!

ഞാന്‍ കണ്ണ് തുറന്നു...
സ്വബോധം വീണ്ടെടുത്തു.
കോളേജില്‍ നിന്നും റൂമിലേക്ക്‌ കേറിയതും കട്ടിലിലേക്ക് വീണത് എനിക്കോര്‍മയുണ്ട്.
ഞാന്‍ ആകെ വിയര്‍ത്തിരിക്കുന്നു.
ഫാന്‍ തിരിയുന്നില്ല, കറന്റ്‌ പോയിരിക്കുകയാണ്.
ജനലും വാതിലും ഒന്നും തുറന്നിട്ടില്ല.
അപ്പുറത്തെ  റൂമിലെ ചെറുക്കന്മാരുടെ ബഹളം കേള്‍ക്കുന്നുണ്ട്...

ഈ വിളിച്ചവന്‍...
അവന്‍ അങ്ങനാണ്, എന്‍റെ ഏതൊരു സുന്ദര സ്വപ്നങ്ങളുടെം ക്ലൈമാക്സില്‍  ഒരു ഫോണ്‍ വിളിയുമായി കേറി വരും.
അവനോടുള്ള ദേഷ്യവും എന്‍റെ നിരാശയും ഒരു ചെറു ചിരിയില്‍ ഒതുക്കി, പതിവ് പോലെ യൂണിവേഴ്സിറ്റിയെ കുറ്റം പറഞ്ഞിരുന്നു ഞങ്ങള്‍... ..

" പ്രാണന്‍ ശ്വാസമാണ് ഭായ്
                     പോയാല്‍ പോയതാണ് ഭായ്
        ഈ ആട്ടൊം പാട്ടും നിന്നു പോകും ഭായ്
  അതങ്ങനാണ് ഭായ്... "

എന്‍റെ മീഡിയ പ്ലെയറില്‍ തടിയനിലെ അടുത്ത പാട്ട് കഴിയാറായിരുന്നു...   :-(