" The Blog Is The Best Relationship Generator You Have Ever Seen... " -Robert Scoble, blogger

Saturday 28 December 2013

തിരക്കഥയിലെ മഞ്ഞു കണികകള്‍...


White Screen... ഇത് എന്‍റെ ബ്ലോഗിന്‍റെ രണ്ടാമത്തെ പേരാണ്. ആദ്യം ഇട്ടിരുന്നത് ‘Clouds End’ എന്നായിരുന്നു. ബ്ലോഗിന് മാത്രമായിരുന്നില്ല, എന്‍റെ computer ന്‍റെയും USB Drive ന്‍റെയും Mobile Blue tooth ന്‍റെയും പേരുകള്‍ Clouds End എന്നായിരുന്നു. എന്‍റെ USB Drive ഉപയോഗിക്കുന്ന സുഹൃത്തുക്കളെല്ലാം ആദ്യം note ചെയ്യുന്നത് ഈ പേര് തന്നെയായിരുന്നു. അതെന്‍റെ സൃഷ്ടി ആണെന്ന് പലരും വിശ്വസിച്ചു. ഞാന്‍ അത് തിരുത്താനും നിന്നില്ല...

    ബ്ലോഗ്‌ തുടങ്ങി രണ്ടുമൂന്ന്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ചുരുക്കം ചിലര്‍ വായിക്കാന്‍ താല്‍പ്പര്യപ്പെടുകയും blog id കൊടുക്കുകയും ചെയ്തിരുന്നു. ആ കാലത്ത് പാലക്കാട് പ്രിയതമയില്‍ ഒരു സിനിമക്ക് കേറിയിരിക്കുന്ന സമയത്താണ് (അതൊരു നല്ല സിനിമയായത് കൊണ്ടാവാം ഞാനും ഒന്നോ രണ്ടോ ‘couple’ഉം മാത്രമേ തിയറ്ററില്‍ ഉണ്ടായിരുന്നുള്ളൂ.) എനിക്കൊരു മെസ്സേജ് വന്നത്. – “clouds end, തിരകഥയിലെ വീട് ”. ദോഷം പറയരുതല്ലോ, അവളെ നിര്‍ബന്ധിപ്പിച്ച് തിരകഥ കാണിപ്പിച്ചത് ഞാന്‍ തന്നെയായിരുന്നു.

സിനിമ തുടങ്ങിയിരുന്നില്ല. എന്നെ പോലുള്ള ഭ്രാന്തന്മാര്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ സ്നേഹം പങ്കിടാന്‍ പറ്റിയൊരു സ്ഥലം അന്വേഷിച് നടക്കുന്ന യൌവ്വനങ്ങള്‍ക്ക് വേണ്ടിയോ കാത്തിരിക്കുകയാണ് തിയറ്ററുകാര്‍. ഇടമോ വലമോ തിരിഞ്ഞു love birds ന്‍റെ മന:സമാധാനം കളയണ്ട എന്ന് വിചാരിച്ചു നേരെ തിരശ്ശീലയില്‍ നോക്കിയിരുന്നു...

White Screen ന്‍റെ പിറവി അപ്പോഴായിരുന്നു.

-------------------------------------------------------------------------------------------

6th semester project ഉം കഴിഞ്ഞു, presentation ഉം കഴിഞ്ഞു. ഇനി റിപ്പോര്‍ട്ട് bind ചെയ്ത് കിട്ടാനുണ്ട്. അതിനിടയില്‍ പ്രസീത ഒരു duty തന്നിട്ടുണ്ട്. അത് ഞാന്‍ ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു. എന്തെന്നാല്‍ responsibilities ഏറ്റെടുക്കാന്‍ ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നു, എന്നാല്‍ അതിനുള്ള അവസരങ്ങള്‍ എനിക്ക് ലഭിച്ചിരുന്നില്ല.  Friends ന്‍റെ project docs collect ചെയ്യണം. അതാണ്‌ പണി, ഞാനും അനീഷും പ്രസ്സിയും കൂടിയാണ് docs collect ചെയ്യുന്നത്. രണ്ടര കൊല്ലം ഒരേ ക്ലാസ്സില്‍ ഉണ്ടായിരുന്നേല്‍ കൂടിയും project time ഇല്‍ ആണ് പ്രസ്സിയുമായി ഒന്ന് company ആയത്. ബഹുമാനിച്ചു നിന്നിട്ടുണ്ട് ഞാന്‍. Restless life എന്നാണു എന്‍റെ ഒരു സുഹൃത്ത്‌ അവളെ വിശേഷിപ്പിച്ചത്. മറ്റുള്ളവരെ help ചെയ്യാനും ഒരു representative എന്ന നിലയില്‍ തനിക്കു ചെയ്യേണ്ടി വരുന്ന duties ഒരു ശാപ വാക്കുകളുടെം അകമ്പടിയില്ലാതെ  ചെയ്ത് തീര്‍ക്കുന്നതിലും അവള്‍ ശ്രദ്ധിച്ചിരുന്നു. അവള്‍ വലിയ risk ഇല്ലാത്ത ഈ പണി എനിക്ക് തന്നപ്പോള്‍ സത്യത്തില്‍ എനിക്കതൊരു അംഗീകാരമായിരുന്നു...!!

 എല്ലാരോടും സോഫ്റ്റ്‌ കോപ്പി മെയില്‍ ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. ഇപ്പൊ അതിന്‍റെ പണിയിലാണ്. ഇനിയും കുറെ പേര് അയച്ചിട്ടില്ല.
രാത്രി ഏറെ വൈകി. അവസാന മെയിലും check ചെയ്തു. ഉറക്കം വരാത്തതിനാല്‍ head set ചെവിയില്‍ തിരുകി പാട്ട് കേട്ട് കിടന്നു. Random Selection ഇല്‍ പാട്ടുകള്‍ മാറി മാറി പാടിക്കൊണ്ടിരുന്നു.

“ഒന്നോടൊന്നു ചേര്‍ന്നാടി വാനിന്‍ നീല മേലാപ്പ് തേടും....” ഒരുപാട് നാളായി ഈ പാട്ട് കേട്ടിട്ട്. തിരക്കഥ ഇറങ്ങിയ സമയത്ത് സ്ഥിരം കേള്‍ക്കാറുള്ള പാട്ടായിരുന്നു ഇത്. 3 മിനിറ്റ് 50 സെക്കണ്ടില്‍ പാട്ട് അവസാനിക്കുമ്പോള്‍ ഒരു പാട് കാര്യങ്ങളാണ് ഉള്ളില്‍ മിന്നി മാഞ്ഞത് – രഞ്ജിത്ത്, അക്കി, മാളവിക, അജയചന്ദ്രന്‍, clouds end തുടര്‍ന്ന് blog id കണ്ടു പിടിച്ച സുഹൃത്തും ആ തിയറ്ററും white screen ഉം.... പിന്നെ, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എഴുതിയ ഒരു ലേഖനവും...

തിരക്കഥ ഒരത്ഭുതം ആയിരുന്നു അന്നു. അതിലെ സംഗീതവും വിഷ്വല്‍സും തലയില്‍ നിന്നും പോയിരുന്നില്ല ഒരുപാട് കാലം. അതിന്‍റെ ആവേശത്തില്‍ തിരക്കഥയെ എന്‍റെ സ്വന്തം ഭാഷയില്‍ ഒരു കൊച്ചു പുസ്തകത്തില്‍ എങ്ങനെയൊക്കെയോ കുറിച്ചിട്ടു ഞാന്‍.

അതെങ്ങും പോയിട്ടില്ല... എന്‍റെ റൂമില്‍ ഭദ്രമായിരിക്കുന്നുണ്ട് അത്.

ഞാനത് പകര്‍ത്തിയെഴുതുകയാണ് ഇവിടെ...

ഈ വെള്ള തിരശ്ശീലയില്‍....

--------------------------------------------------------------------------

തിരക്കഥ – സിനിമക്കകത്തെ പെണ്‍ മനസ്സുകളുടെ നൊമ്പരങ്ങളുടെ കഥയാണ്‌ “തിരക്കഥ” പറയുന്നത്. രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. നന്ദനത്തിന് ശേഷം രഞ്ജിത്തും പ്രിത്വിരാജും ഒന്നിക്കുന്നു എന്നതിന് പുറമേ വളരെ കാലത്തിനു ശേഷം ശരത് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിന് ഉണ്ട്. റഫീക്ക് അഹമ്മദ് ആണ് വരികള്‍ എഴുതിയിരിക്കുന്നത്.


 മൂടല്‍ മഞ്ഞും മേഘങ്ങളും നാലുക്കെട്ടും ചുവന്ന മണ്ണും എല്ലാം അടങ്ങുന്ന തിരക്കഥയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് M J രാധാകൃഷ്ണന്‍ ആണ്. അവാര്‍ഡിന്റെ തങ്ക തിളക്കവുമായി പ്രിയാമണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അനൂപ്‌ ചന്ദ്രന്‍ ശ്രദ്ധേയമായ വേഷമാണ് ചെയ്തിരിക്കുന്നത്.

  
    പ്രധാനമായും മൂന്നു കഥാപാത്രങ്ങളാണ് ഈ സിനിമയിലുള്ളത്. അജയ് ചന്ദ്രന്‍, മാളവിക പിന്നെ അക്ബര്‍ അഹമ്മദ്‌.


ഒരു കാര്‍ യാത്രയോടെയാണ് സിനിമ തുടങ്ങുന്നത്. അക്ബര്‍ അഹമ്മദ്, അജയ് ചന്ദ്രന്‍, ദേവയാനി എന്നിവരാണ് യാത്രികര്‍. താന്‍ നേരിട്ടറിഞ്ഞ രണ്ടു ജീവിതങ്ങളുടെ കഥ അക്ബര്‍ അഹമ്മദ് പ്രേക്ഷകരോട് പറയുന്ന രീതിയിലാണ് സിനിമ പോകുന്നത്.

അക്ബര്‍ അഹമ്മദ് – അക്കി എന്ന് വിളിക്കും. അക്കി ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. അക്കിയുടെ സ്നേഹിതയാണ് ദേവയാനി (ദേവു). അക്കിയും ദേവുവും പിന്നെ നാല് സുഹൃത്തുക്കളും Casablanka എന്ന restorent നടത്തിയാണ് ജീവിക്കുന്നത്. തന്റെ ആദ്യ സിനിമയായ “Brothers”ന്‍റെ 100അം ദിനം ആഘോഷിക്കുന്ന വേളയിലാണ് അക്കി അജയ് ചന്ദ്രനെ കാണുന്നത്.

അജയ് ചന്ദ്രന്‍ - ഇന്ന് മലയാള സിനിമാ ലോകത്തെ ഏറ്റവും വില കൂടിയ താരം. ദരിദ്രനായ makeup man ചന്ദ്രന്‍ പിള്ളയുടെ മകന്‍. അജയന്‍റെ makeup man ആണ് മൂര്‍ത്തി. ആദ്യ സിനിമ മുതല്‍ക്കു തന്നെ ഇയാള്‍ അജയന്‍റെ കൂടെ ഉണ്ട്. അജയ് ചന്ദ്രന്റെയും മാളവികയുടെയും ആദ്യ സിനിമയാണ് “കഴിഞ്ഞ മഞ്ഞു കാലത്ത്”. ഇവരുടെ പ്രണയം ആരംഭിക്കുന്നത് ഈ സിനിമയിലൂടെയാണ്.

മാളവിക – “കഴിഞ്ഞ മഞ്ഞു കാലത്ത്” മലയാളത്തിനു തന്ന അമൂല്യമായ താരം. സിനിമ മേഖല ഇഷ്ടപ്പെടാതിരുന്ന മാളു, അമ്മയുടെ നിര്‍ബന്ധത്താലും ജീവിത പ്രശ്നങ്ങളാലും സിനിമയിലെക്കെത്താന്‍ നിര്‍ബന്ധിതയാവുകയായിരുന്നു. മാളുവിന്‍റെ  സഹായിയായി ഒരു നിഴല്‍ പോലെ വളര്‍മതി എന്ന തമിഴ് യുവതി കൂടെ ഉണ്ടായിരുന്നു.

മാളുവിനെയും അജയനെയും അടുത്തറിയുന്ന ഒരാളാണ് എബി കുരുവിള. മാളുവിന്റെയും അജയന്റെയും ആദ്യ സിനിമകളില്‍ എബി സഹ സംവിധായകന്‍ ആയിരുന്നു. എബിയുടെ മകന്‍ അപ്പുവും അക്കിയും സുഹൃത്തുക്കളായിരുന്നു.

    അക്കി പുതിയ സിനിമയുടെ കൂട് ഒരുക്കുകയാണ്. കഥയെന്തെന്ന് അയാള്‍ക്കറിയില്ല, എങ്കിലും കഥാപാത്രങ്ങള്‍ ആരെന്നു അയാള്‍ക്കറിയാം. അജയ് ചന്ദ്രനും മാളവികയും. അവരുടെ ജീവിതമാണ് അക്കി സിനിമയാക്കുന്നത്.

അജയനും മാളുവിനും എബിയുമായുള്ള relation അറിയാവുന്ന അക്കി തന്‍റെ പുതിയ സിനിമയുടെ കഥക്കു വേണ്ടി അപ്പുവിനെ സമീപിക്കുന്നു. ഓരോ ദിവസവും location ലെ വിശേഷങ്ങള്‍ എബി കത്തുകളിലൂടെ തന്‍റെ ഭാര്യയെ അറിയിച്ചിരുന്നു. അപ്പു ഈ ഡയറികളും കത്തുകളും അക്കിക്ക് കൈ മാറുന്നു, ഈ ഡയറി കുറിപ്പുകളാണ് അജയന്റെയും മാളവികയുടെയും കഥ അക്കിയോടു പറയുന്നത്, കൂടെ പ്രേക്ഷകരോടും...

ആദ്യ സിനിമയായ “കഴിഞ്ഞ മഞ്ഞു കാലത്ത്” ന്‍റെ main location ആയ Clouds End ഇല്‍ ആണ് മാളുവും അജയനും പ്രണയബദ്ധരാകുന്നത്. എന്നാല്‍ ഈ ബന്ധം മാളുവിന്‍റെ അമ്മക്ക് ഇഷ്ടമായിരുന്നില്ല. ഇനിയൊരിക്കലും മാളുവിനെ അജയന്‍റെ കൂടെ അഭിനയിക്കാന്‍ വിടില്ലെന്ന് അവര്‍ പറയുന്നു. എങ്കിലും മോഹനകൃഷ്ണന്‍ എന്ന dummy director നെ ഉപയോഗിച്ച് എബി സംവിധാനം ചെയ്ത “ചെമ്പകപൂക്കള്‍” എന്ന സിനിമയില്‍ എബിയുടെ നിര്‍ദേശ പ്രകാരം ഇരുവരും ഒരുമിച്ചഭിനയിച്ചു.

 എന്നാല്‍ ഈ സിനിമ ഒരു പരാജയമായിരുന്നു. അജയനെ സംബന്ധിച്ചിടത്തോളം ആദ്യ സിനിമക്ക് ശേഷം ചെയ്ത എല്ലാ സിനിമകളും പരാജയമായിരുന്നു. ഈ സിനിമക്ക് ശേഷമാണ് എബി തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. പണ്ടെങ്ങോ കൊടുത്ത ഉറപ്പിന്മേല്‍ എബി നായക വേഷം അജയന് നല്‍കി. നായികയായി മാളവികയും.

 എബി തുടങ്ങാനിരുന്ന സിനിമയുടെ shooting നു മാസങ്ങള്‍ക്ക് മുന്‍പേ അജയനും മാളുവും വിവാഹിതരാകുന്നു. ഏതൊരു മനുഷ്യ ജീവിതത്തിന്റെയും പോലെ വിവാഹം അവരുടെ ജീവിതത്തിലും ഒരു പ്രധാന വഴിത്തിരിവായി മാറി.

    മാളവിക ഗര്‍ഭിണിയായി. തുടര്‍ന്ന് അഭിനയം നിര്‍ത്തുകയാണെന്ന് അവള്‍ അജയനെ അറിയിച്ചു. തന്‍റെ കരിയറില്‍ ഒരു പൂര്‍ണ പരാജയമായി മാറി കൊണ്ടിരിക്കുന്ന അജയന് ഒരു പുനര്‍ജ്ജന്മം വേണമെങ്കില്‍ പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുന്ന മാളവിക എന്ന നടിയുടെ സാന്നിധ്യം ആവശ്യമായിരുന്നു. അതിനാല്‍ സിനിമയിലെ തന്‍റെ നില നില്‍പ്പിനായി കുഞ്ഞിനെ abort ചെയ്യാന്‍ അജയന്‍ മാളുവിനെ നിര്‍ബന്ധിപ്പിക്കുന്നു. വിഷമത്തോടെ ആണെങ്കിലും മാളുവിനു ആ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. Doctor പറഞ്ഞതനുസരിച്ച് abortion നു പുറമേ ഒരു operation കൂടെ ചെയ്യേണ്ടി വന്നു. 

    എബി സിനിമ പൂര്‍ത്തിയാക്കി. മലയാളത്തില്‍ “ഓര്‍മ” തിളങ്ങി നിന്നു. ആ project കഴിഞ്ഞതിനു ശേഷം തന്‍റെ സുഹൃത്തായ Dr. വാസന്തിയില്‍ നിന്നും തന്‍റെ fellopion tube remove ചെയ്ത വിവരം മാളവിക അറിയുന്നു. അജയനു അയാളുടെ ലക്ഷ്യത്തിലേക്ക് എത്താനായി താന്‍ ഗര്‍ഭിണി ആവാതിരിക്കാന്‍ അജയന്‍ അത് ചെയ്തെന്നു മാളു വിശ്വസിക്കുന്നു. ആ ബന്ധം അങ്ങനെ വേര്‍പിരിയുന്നു. ഇതോടെ എബി കുരുവിളയുടെ ഡയറി കുറിപ്പുകളും അവസാനിക്കുന്നു.

            അജയന്റെയും മാളവികയുടെയും കഥയില്‍ പിന്നീടെന്തു സംഭവിച്ചു എന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിനിടയില്‍ വേര്‍പിരിഞ്ഞതിനു ശേഷം  അവര്‍ ഒരു സിനിമയില്‍ കൂടി ഒരുമിച്ചഭിനയിച്ചു എന്ന് അക്കി അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി അക്കി ആ സിനിമയുടെ സംവിധായകന്‍ നരേന്ദ്രനെ കാണാനെത്തുന്നു. തുടര്‍ന്ന് തന്‍റെ “കാലം” എന്ന സിനിമയുടെ location വിശേഷങ്ങള്‍ അക്കിക്ക് വിവരിക്കുന്നു.

    അജയന്‍ ഇപ്പോള്‍ കളിക്കളത്തിനു വെളിയില്‍ നില്‍ക്കുന്ന കളിക്കാരന്‍ അല്ല. ‘Super star’ അജയചന്ദ്രന്‍ നെ പ്രേക്ഷകര്‍ കാണുന്നത് ഇപ്പോഴാണ്. “കാലം” എന്ന സിനിമയില്‍ മാളവിക പറയുന്ന ഓരോ dialogs ഉം അജയനെ അസ്വസ്ഥനാക്കിയിരുന്നു. മാളുവിനോട് സംസാരിക്കാന്‍ അജയന്‍ ആഗ്രഹിക്കുമ്പോള്‍ എല്ലാം മന:പ്പൂര്‍വം  അവള്‍ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. മാത്രമല്ല, ആ ചിത്രത്തിന്‍റെ producer സാമുവലുമായി താന്‍ ഒരു രാത്രി  പങ്കിട്ടു എന്ന് അവള്‍ അജയനെ തെറ്റി ധരിപ്പിച്ചു. ആ വിവരം ഇനി ഒരിക്കലും അവളെ കാണില്ല എന്ന നിഗമനത്തില്‍ അജയനെ എത്തിക്കുന്നു. ഈ കാലത്ത് മാളു മദ്യത്തിനു തീര്‍ത്തും അടിമയായിരുന്നു.

    ഒരു തിരക്കഥാ രചനയില്‍ നിന്നും മാളവികയെവിടെ എന്ന ചോദ്യത്തിലേക്ക് അക്കി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് അയാള്‍ മാളവിക നാഗര്‍കോവില്‍ ഉണ്ടെന്നു അറിയുന്നത്. അവരെ നാട്ടിലെക്കെത്തിക്കാന്‍ അക്കി ഒരുങ്ങുന്നു. എബി കുരുവിളയുടെ മകന്‍ അപ്പുവിനെ ഉപയോഗിച്ച് മാളവികയെ അക്കി കേരളത്തിലേക്ക് എത്തിക്കുന്നു.

കേരളത്തിലെക്കെത്തിയ മാളവിക അക്കിയുടെയും കൂട്ടുക്കാരുടെയും പരിചരണത്തില്‍ കഴിയുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ആശുപത്രിയില്‍ വച്ച് അജയനെ വിളിച്ചു കൊണ്ട് വരാന്‍ അക്കിയോടു മാളവിക ആവശ്യപ്പെടുന്നു. അക്കി അതിനു ശ്രമിക്കുന്നു. ആദ്യമൊന്നും പോകുവാന്‍ അജയന്‍ സമ്മതിച്ചില്ലെങ്കിലും പിന്നീട് മാളവികയെ കാണാന്‍ അയാള്‍ ചെല്ലുന്നു. ഇവരുടെ ഈ യാത്രയിലാണ് അക്കി ഇത്രയും ഭാഗം പ്രേക്ഷകരോട് പറയുന്നത്. പണ്ട് മാളവികയെ operate ചെയ്ത Dr. ശ്രീനിവാസ് മുഖേന അവള്‍ ഒരു സത്യം മനസ്സിലാക്കിയിരുന്നു.

    അന്ന് മാളവികയുടെ fellopian tube ഇല്‍ കാന്‍സര്‍ ബാധിച്ചിരുന്നു. തുടക്കത്തിലുള്ള കാന്‍സര്‍ ആയതിനാല്‍ അതെടുത്തു മാറ്റിയത് കൊണ്ട് മാളവികയുടെ ജീവന്‍ രക്ഷപ്പെട്ടു. എന്നാല്‍ പിന്നീടൊരിക്കലും അമ്മയാകുവാന്‍ മാളവികക്കാകുമായിരുന്നില്ല. ഈ വിവരം അവള്‍ അറിഞ്ഞാല്‍ അവള്‍ ആകെ തകരുമെന്ന് അജയന്‍ ചിന്തിക്കുന്നു. അതിനാല്‍ ഒരു കാരണവശാലും ഈ വിവരം മാളവികയെ അറിയിക്കരുത് എന്ന് അജയന്‍ doctor നോട് അപേക്ഷിച്ചു. എന്നാല്‍ പിന്നീടൊരിക്കലും അജയന് സത്യം തുറന്നു പറയുവാന്‍ കഴിഞ്ഞില്ല.

    ഇത്രയും കാലം അജയനെ അവിശ്വസിച്ചതില്‍ മാളവിക അയാളോട് മാപ്പ് ചോദിക്കുന്നു. അവസാനം, അവരുടെ ജീവിതത്തിലെ ശുഭ മുഹൂര്‍ത്തങ്ങല്‍ക്കെല്ലാം സാക്ഷിയായ clouds end ലേക്ക് ഇരുവരും പോകുന്നു.


 അവിടത്തെ park bench ഇല്‍ അജയന്‍റെ മാറില്‍ ചേര്‍ന്ന് കിടന്നു കൊണ്ട് തുടര്‍ന്നുള്ള തന്‍റെ ജീവിതത്തിനെ കുറിച്ച് മാളവിക സംസാരിക്കവേ ഒരു നേരിയ മഞ്ഞുപടലം വന്നു ഇരുവരെയും മൂടുന്നു. “തിരകഥ” ഇവിടെ അവസാനിക്കുകയാണ്.



--------------------------------------------------------------------------------------------

ഒരു സിനിമ കണ്ടു, ജനങ്ങളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന കഥാപാത്രങ്ങളെ വിജയിച്ചു എന്ന് വിലയിരുത്താം. “ഗുല്‍മോഹറി”ന് ശേഷം അഭിനയിച്ച തിരക്കഥയുടെ കഥാകാരന്‍ രഞ്ജിത്ത് ഇതിനു ഉദാഹരണമാണ്. കൂടാതെ മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സംവൃത സുനില്‍ എന്നിവരുടെ അഭിനയവും പ്രശംസനീയമാണ്.

തെറ്റിദ്ധാരണയാല്‍ ഒരു ജീവിതം തന്നെ പാഴിലാക്കുകയും പിന്നീട് തെറ്റ് മനസ്സിലാക്കി ജീവിക്കുകയും ചെയ്യുന്ന രണ്ടു മനസ്സുകളാണ് ഈ കഥക്കാധാരം. ഒരു നിമിഷത്തിന്‍റെ ദുര്‍ബലത്തില്‍ നഷ്ടമാകുന്ന ജീവിതം. അക്ബര്‍ അഹമ്മദ് എന്ന കഥാപാത്രത്തിലൂടെ രഞ്ജിത്ത് പറയുന്നതും ഇത് തന്നെ...

“എഴുതി പൂര്‍ത്തിയായ ഒരു സിനിമയുടെ തിരക്കഥയില്‍ എപ്പോ എന്ത് സംഭവിക്കും എന്ന് നമ്മുക്കറിയാം... അത് ജനനമാവാം മരണമാവാം, വിജയമാവാം തോല്‍വിയാവാം... പക്ഷെ, ജീവിതത്തിന്‍റെ തിരക്കഥയില്‍ സ്വന്തം വേഷമെന്തെന്നു പോലും അറിയാതെ അഭിനയിക്കുന്ന, ഒരു proper director പോലുമില്ലാതെ മിഴിച്ചു നില്‍ക്കുന്ന പാവം നടന്മാരും നടികളും...”