" The Blog Is The Best Relationship Generator You Have Ever Seen... " -Robert Scoble, blogger

Sunday 25 March 2012

എനിക്കൊപ്പം... എന്റെ കൂടെ...



സിനിമ സുന്ദരിയാണ്. . .
ഹൃദയത്തില്‍, ഉറങ്ങുന്ന വീണ കമ്പികളുണ്ടെങ്കില്‍,
അവയെ ഉണര്‍ത്താന്‍ പോന്ന സുന്ദരി. . . !!!

ഞാന്‍ ആദ്യമായി കാണുന്ന സിനിമ 1993 ഇല്‍ ഇറങ്ങിയ ഫാസിലിന്റെ "മണിച്ചിത്രത്താഴ് " ആണെങ്കിലും സിനിമ ഒരു ലഹരിയായി മാറിയത് +2 വിദ്യാഭ്യാസ കാലത്താണ്. SSLC വരെ അമ്മയുടെ അനുവാദത്തോടെ അച്ഛന്റെ കൂടെ വല്ലപ്പോഴും മാത്രമേ സിനിമ കാണാന്‍ പോയിരുന്നുള്ള്.

          " GHSS പഴയന്നൂര്‍ " എന്നാ Govt സ്കൂളില്‍ 'ടീച്ചറിന്റെ മകന്‍' എന്ന Label ഇല്‍ പഠിച്ച ഞാന്‍ ആ പേര് മാക്സിമം utilize ചെയ്തിരുന്നു. മറ്റു കുട്ടികളെ പോലായിരുന്നില്ല ഞാന്‍ പഠിച്ചത്. കൂട്ടുകാരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികള്‍. Interval time ഇലും lunch break ഇലും കളിച്ചു നടന്നത് പെണ്‍കുട്ടികളുടെ കൂടെ. പുറത്തു നിന്ന് നോക്കുന്ന ഒരാള്‍ക്ക്‌ ഞാന്‍ സ്വര്‍ഗത്തിലാണ് എന്ന് തോന്നുമെങ്കിലും അതിനു മറ്റൊരു വശമുണ്ടായിരുന്നു. School ground ഇല്‍ പോയി കളിക്കരുത് school gate കടന്നു പോകരുത് തുടങ്ങിയ strict instructions എനിക്ക് എന്റെ അമ്മയില്‍ നിന്നും ലഭിച്ചിരുന്നു. അമ്മയുടെ സഹ പ്രവര്‍ത്തകരും ഞാന്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ അത് അമ്മയെ അറിയിക്കാന്‍ സന്നദ്ധധ പ്രകടിപ്പികാറുണ്ട്.

ഒരു വീര്‍പ്പു മുട്ടലിന്റെ ലോകം ആയിരുന്നേല്‍ കൂടിയും, ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചിരുന്നത് എന്റെ high school കാലമായിരുന്നു എന്ന്. തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് എന്റെ SSLC class room ആണ്.

          V H S C . . .
ജീവിതത്തില്‍ പുതിയൊരു അദ്ധ്യായമായിരുന്നു അത്. ജീവിതത്തിന്റെ turning point എന്ന് എന്റെ +2 ജീവിതത്തെ ഞാന്‍ വിശേഷിപ്പിക്കുന്നു. പാലക്കാടന്‍ മണ്ണിനെയും സംസ്കാരത്തെയും അറിയാനും സ്നേഹിക്കാനും തുടങ്ങിയത് ഇവിടെ വച്ചാണ്. അത് വരെയും ഉള്ളില്‍ അണ കെട്ടി നിര്‍ത്തിയിരുന്ന കുരുത്തക്കേട്‌, മുഴുവന്‍ ശക്തിയോടെയും പുറത്തേക്കു വന്നു...

CFD VHSS Mathur...

വീട്ടില്‍ നിന്നും ഒന്നര മണികൂര്‍ യാത്രയുടെ ദൂരമുണ്ടായിരുന്നു ഇവിടേയ്ക്ക്. അമ്മയുടെയോ മറ്റു ബന്ധുക്കളുടെയോ കണ്ണുകള്‍ പതിക്കാത്ത സ്ഥലം.
ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചാണ് ഞാന്‍ ഇറങ്ങി തിരിച്ചത്. ക്ലാസിലെ ബോയ്സ് നോട് കൂടുതല്‍ അടുക്കണം, പെണ്‍ക്കുട്ടികളെ അധികം അടുപ്പികാതെ ഇരിക്കണം. ഈ തീരുമാനങ്ങളില്‍  ഏറെക്കുറെ ഒക്കെ ഞാന്‍ പ്രായോഗികമാക്കി. കാരണമെന്തെന്നാല്‍ GHSS പഴയന്നൂര്‍ ഇല്‍ ഞാന്‍ എന്തൊക്കെ മിസ്സ്‌ ചെയ്തുവോ, അതെല്ലാം ഇവിടെ നിന്നും അനുഭവിക്കണം എന്ന വാശി എനിക്ക് ഉണ്ടായിരുന്നു.

CFD VHSS ശരിക്കും ഒരു ജയിലായിരുന്നു. അത് കൊണ്ട് തന്നെ അതിനകത്തുള്ള കളിയെ നടക്കു. അത് കൊണ്ടാവണം ഞാന്‍ ഒരു വലിയ തല്ലിപൊളി ആയില്ല..

2 വര്‍ഷം ജീവിതം ആഘോഷിച്ചു. സ്വയം തീരുമാനങ്ങള്‍ എടുക്കാനും നടത്താനും ശീലിച്ചു. എന്റെ ജീവിതത്തില്‍ എനിക്കും ഒരു വലിയ പങ്കുണ്ടെന്ന് തോന്നി തുടങ്ങി.

27 കുട്ടികള്‍ ഉണ്ടായിരുന്ന ക്ലാസില്‍ ഞങ്ങള്‍ 14 ബോയ്സ് ആയിരുന്നു. എല്ലാവരും നല്ല compony, ഇവരെനിക്ക് പുതിയൊരു ലോകം കാണിച്ചു തന്നു. ഇവര്‍ യാത്ര ചെയ്തിരുന്നത് മലമ്പുഴയിലേക്ക്‌ ആയിരുന്നു. ഒരു ദിവസം മുഴുവന്‍ അവിടെ ചിലവിടാരില്ല, പകുതി ദിവസം സിനിമ തിയറ്റര്‍ ഇല്‍.. ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും പതുക്കെ ഞാനും അവരുടെ കൂടെ കൂടി. അങ്ങനെ എന്റെ സിനിമ പ്രണയത്തിനു പാലക്കാട് പ്രിയതമ ഇല്‍ കമലിന്റെ "പച്ചകുതിര" കണ്ടു കൊണ്ട് ആരംഭിച്ചു.

          വീട്ടിലും സിനിമ കാണുന്നത് എല്ലാവരുടെയും ഇഷ്ട വിനോദം തന്നെയായിരുന്നു. അമ്മക്ക് theatre ഇല്‍ പോയി കാണുന്നത് ഇഷ്ടമല്ല. അച്ഛന്റെ കൂടെയാണ് ഞാനും ചേച്ചിമാരും സിനിമക്ക് പോയിരുന്നത്. ഒരു സിനിമ കണ്ടാല്‍ അത് എങ്ങനെ analyze ചെയ്യണം എന്ന് പഠിപ്പിച്ചത് അച്ഛനാണ്. അച്ഛന്റെ കൂടെ യാത്ര ചെയ്യാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെട്ടിരുന്നത്.
ഞാനും അച്ഛനും മാത്രം...
ചേച്ചിമാരെ കഴിവതും ഞാന്‍ ഒഴിവാക്കിയിരുന്നു, കാരണം ആ യാത്രകളിലെ എന്റെ സ്വാതന്ത്ര്യത്തിനു അവര്‍ ഒരു തടസമായെക്കം...
അച്ഛന്റെ കൂടെ പോയാല്‍, യാത്രയുടെ ഉദ്ദേശം കഴിഞ്ഞാല്‍ ഒരു സിനിമ, ഹോട്ടല്‍ ഫുഡ്‌ ഇത് ഉറപ്പാണ്.
സിനിമ കഴിഞ്ഞാലോ interval time ഇലോ സിനിമയെ പറ്റി അച്ഛന്‍ ചിലപ്പോ എന്തെങ്കിലും ഒക്കെ പറയും, ആ സിനിമക്ക് ലഭിച്ചേക്കാവുന്ന awards നെ പറ്റി, characters നെ പറ്റി ഒക്കെ...
ഒരു story based analysis ആണ് അച്ഛന്റെ, പിന്നെ നടന്മാരുടെ അഭിനയത്തെയും...
പിന്നീട് ഞാനും അതെല്ലാം ശ്രദ്ധിച്ചു തുടങ്ങി. കഥയും കഥാപാത്രങ്ങളും സ്വയം മനസിലാക്കി കണ്ടു. സിനിമ കൂടുതല്‍ സുന്ദരമെന്നു തോന്നി.

അച്ഛന്‍ കഴിഞ്ഞാല്‍ സിനിമയുടെ മറ്റൊരു തലം കാണിച്ചു തന്നത് മൂത്ത ചേച്ചിയായിരുന്നു. അച്ഛന്റെ നിരൂപണ ശൈലിയില്‍  നിന്നും കുറച്ചു മാറി, സിനിമയിലെ സംഭാഷണങ്ങളാണ് അവള്‍ ശ്രദ്ധിച്ചിരുന്നത്. രഞ്ജിത്ത് എന്ന കഥാകാരനെ പറ്റി ഞാന്‍ ആദ്യം അറിഞ്ഞത് ഇവളില്‍ നിന്നാണ്.
Renjith

തൂലിക തുമ്പില്‍ ഈശ്വരന്‍ വിളക്കായ്‌ തെളിയുന്ന എഴുത്തുക്കാരന്‍...  വാക്കുകള്‍ക്‌ ഒരേ സമയം വാളിന്‍റെ മൂര്‍ച്ചയും പൂവിന്റെ മൃദുലതയും ഒരുമിക്കുന്നത് ഞാന്‍ രഞ്ജിത്ത് സിനിമകളില്‍ കണ്ടു.  

ഒരു state /national അവാര്‍ഡ്‌ പ്രഖ്യാപനം ഉണ്ടായാല്‍ അന്ന് വീട്ടില്‍ ഒരു സംവാദം ഉണ്ടാവും, ചേച്ചിയും അച്ഛനും തമ്മില്‍. അവാര്‍ഡ്‌ കമ്മിറ്റിയുടെ തെറ്റുകളും ശരികളും അവാര്‍ഡ്‌ ലഭിച്ചവരുടെ ഗുണകണങ്ങളും എല്ലാം ചര്‍ച്ചാ വിഷയമാവും.

സിനിമ ഒരു നേരം പോക്കിന് വേണ്ടി മാത്രം കാണുന്ന രീതി പതുക്കെ മാറി തുടങ്ങി.

Theatre ലെ ആളുകളുടെ എണ്ണമോ  സിനിമ ഓടിയ ദിവസങ്ങളുടെ എണ്ണമോ ഒരു സിനിമയുടെ quality നിര്‍ണയിക്കുന്നില്ല എന്ന് ഞാന്‍ വൈകാതെ മനസിലാക്കി. ഒരു സിനിമ നന്നായിട്ടില്ല എന്ന് സുഹൃത്തുക്കള്‍ ആരെങ്കിലും പറഞ്ഞാലും അച്ഛന്‍ അത് കൊള്ളാം എന്ന് എന്ന് പറഞ്ഞാല്‍ അതൊരു നല്ല സിനിമയെന്ന് ഞാന്‍ മുദ്ര കുത്തും. അതിനു ഒരുദാഹരണമാണ്  '4 The People'. പാട്ടുകള്‍ കൊണ്ട് മാത്രം ഹിറ്റായ ഒരു ഫിലിം എന്നാണ് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ അച്ഛന്‍ പറഞ്ഞത് അതിലൊരു variety theme ഉണ്ട് എന്നായിരുന്നു. അതിനെ പറ്റി ചിന്തിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞത് ശരിയെന്നു തോന്നി. അന്ന് വരെയും മലയാള സിനിമയില്‍  ഉണ്ടാവതിരുന്ന ഒരു attempt ആയിരുന്നു ജയരാജ് 4 The People ഇല്‍ നടത്തിയത്. 

          +2 സുഹൃത്തുക്കള്‍ അത്രയേറെ പ്രിയപ്പെട്ടവര്‍ ആയത് കൊണ്ടാവാം ഞങ്ങള്‍ ഒരുമിച്ചു ഒരു കോളേജ് ഇല്‍ ഡിഗ്രി ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ,  Coimbatore, Sree Narayana Guru College ഇല്‍ എനിക്കൊപ്പം 2 സുഹൃത്തുക്കളെ ഉണ്ടായിരുന്നുള്ളൂ. പഴയന്നൂരില്‍ നിന്നും പാലക്കാട് എത്തിയപ്പോഴേക്കും ജീവിതം കൊറേയൊക്കെ മാറിയിരുന്നു. ഇനി പാലക്കാട് നിന്നും കോയമ്പത്തൂര്‍ ലേക്ക് ആണ്.
പുതിയ ഭാഷ, പുതിയ സംസ്കാരം, പുതിയ കൂട്ടുകാര്‍...

ഒരാളുടെ ജീവിതത്തിലെ ഏറ്റവും നല്ല മുഹുര്‍ത്തങ്ങള്‍ degree college ഇല്‍ നിന്നാണ് ലഭിക്കുക എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്ത് കൊണ്ടോ, SNGC എനിക്ക് അത്ര പ്രിയപ്പെട്ടതായിരുന്നില്ല. ഒരു culture ഇല്‍ ജീവിച്ചു ശീലിച്ചു മറ്റൊരു culture ലേക്ക് എത്തിപ്പെട്ടപ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ എല്ലാം എനിക്ക് നേരിടേണ്ടി വന്നു. അവരുടെ സംസ്കാരവുമായി ഒരു വിധം പൊരുത്തപ്പെട്ടു വന്നപ്പോഴേക്കും കോളേജ് ജീവിതം ഏറെക്കോറെ ഒക്കെ അവസാനിച്ചിരുന്നു. വളരെ വൈകിപ്പോയി.

എങ്കിലും ചുരുക്കം ചില സുഹൃത്തുക്കളെ എനിക്ക് ലഭിച്ചു. അവരെ പറ്റി എന്ത് എഴുതണം എന്ന് എനിക്കറിയില്ല.
എല്ലാ പ്രശ്നത്തിലും ചെന്ന് പെടും. ശിക്ഷകള്‍ സന്തോഷത്തോടെ, ശപിച്ചു ഏറ്റു വാങ്ങും. എന്തും വളരെ സരസമായി മാത്രം കൈകാര്യം ചെയ്യും. ഇങ്ങനെ ഒക്കെ വേണേല്‍ പറഞ്ഞു തള്ളാം.
പഴയ സുഹൃത്തുക്കളെ പോലെ സിനിമ കാണാന്‍ ഇവര്‍ക്കും ഇഷ്ടമായിരുന്നു. Art Films ഇവര്‍ കാണാറില്ല. അതിനുള്ള അവസരം തിയറ്റര്‍ ഉടമസ്ഥര്‍ കൊടുക്കാറുമില്ല. എന്റെയും ഇവരുടെയും taste വ്യത്യാസമാണ് എന്ന് വൈകാതെ ഞാന്‍ മനസ്സിലാക്കി. അത് കൊണ്ട് തന്നെ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോയി തുടങ്ങി. അത് പിന്നെ ഒരു ശീലമായി. രണ്ടു ഭാഗത്ത്‌ നിന്നും ഉള്ള disturbance ഒഴിവാക്കി മുഴുവന്‍ ശ്രദ്ധയും സിനിമയില്‍ കേന്ദ്രീകരിച്ചു കാണാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു.

സിനിമയുടെ കാര്യത്തില്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയൊരു അബദ്ധം ഇവിടെ വച്ചായിരുന്നു. മറ്റു ഭാഷകളിലെ സിനിമകള്‍ കണ്ടാല്‍ മലയാളത്തെ ഉപേക്ഷിച്ചു ആ സിനിമകളില്‍ addict ആവുമോ എന്ന് ഞാന്‍ പേടിച്ചിരുന്നു. അത് കൊണ്ട് തന്നെ തമിഴ് ഹിന്ദി സിനിമകള്‍ ഞാന്‍ കണ്ടിരുന്നില്ല. സുഹൃത്തുക്കളുടെ കൂടെ സിനിമക്ക് പോവുമ്പോള്‍ , കാണാന്‍ പോകുന്നത് ഒരു തമിഴ്/ഹിന്ദി സിനിമ ആണെന്ന് അറിഞ്ഞാല്‍ അവരെ എതിര്‍ത്തു തിയറ്ററിന്റെ പടിക്കല്‍ നിന്നും തിരിച്ചു വന്നിട്ടുണ്ട് പലപ്പോഴും. 

ഞങ്ങള്‍ 3 പേരില്‍ നിന്നും രണ്ടാമത്തെ ചേച്ചി ഒരല്‍പം different ആയിരുന്നു. ഹിന്ദി ചാനലുകളുടെയും ഹിന്ദി സീരിയലുകളുടെയും ആരാധിക. മലയാള സിനിമ കാണില്ല എന്നല്ല, അവളുടെ നിരൂപണം... എനിക്കറിയില്ല അതെങ്ങനെ വിശേഷിപ്പിക്കണം എന്ന്.
അന്യ ഭാഷ സിനിമകള്‍ കണ്ടാല്‍ ഇത്രയും കാലം കൊണ്ട് ഞാന്‍ ഉണ്ടാക്കി എടുത്ത എന്റെയൊരു ശൈലി നഷ്ടപ്പെടില്ലേ എന്ന സംശയം ഉണ്ടാവാന്‍ അങ്ങനെ രണ്ടാമത്തെ ചേച്ചി കാരണമായി.

ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഓരോ നാട്ടിലെ ജീവിത രീതികളാണ് ആ ഭാഷകളിലെ സിനിമകളില്‍ പ്രതിഫലിക്കുന്നത് എന്ന്.

SNGC യിലെ എന്റെ ഒരു സുഹൃത്തിനു നന്ദി, മറ്റു ഭാഷകളിലെ നല്ല സിനിമകള്‍ എന്നെ കാണിപ്പിക്കുന്നതിനു. ഇവനോട് ഞാന്‍ ആദ്യമായി ആവശ്യപ്പെട്ട ഒരു സിനിമ "3 idiots" ആണ്. അതിനൊരു കാരണമുണ്ടായിരുന്നു. ഉജാല - ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌ ഇല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം ഏറ്റു വാങ്ങിയ എന്റെ പ്രിയപ്പെട്ട രഞ്ജിത്ത്, വേദിയില്‍ വച്ച് പറഞ്ഞത് ഇങ്ങനെ:

"ഈ അവാര്‍ഡ്‌ എനിക്ക് ലഭിക്കുന്നു എന്ന വിവരം ഞാനറിയുന്നത് മദിരാശിയിലെ ഈഗ തിയറ്ററില്‍ ഞാന്‍ രാജ് കുമാര്‍ ഹിരാനിയുടെ 3idiots എന്ന സിനിമ കണ്ടു കൊണ്ടിരിക്കുമ്പോഴാണ്. ആ സിനിമക്കിടയിലാണ് ഏഷ്യാനെറ്റിലെ എന്റെ ഒരു സുഹൃത്ത്‌ 'പാലേരി മാണിക്കം ഒരു പാതിരാ കൊലപാതകത്തിനെ കഥ' എന്ന സിനിമയുടെ പേരില്‍ താങ്കള്‍ക്കാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ എന്ന് ഞാനറിയുന്നത്. അതിനു ശേഷവും ഞാന്‍ സിനിമ കാണുകയാണ് സിനിമ എന്നോട് പറയുന്നു, കുളവട്ടത്തില്‍ നിരയാണ് രഞ്ജിത്ത് നീ.. കടലില്‍ തിമിംഗലത്തെ വേട്ടയാടുകയാണ് രാജ് കുമാര്‍ ഹിരാനിയും ആമിര്‍ ഖാനും... "

രഞ്ജിത്ത് ഒരു സിനിമയെ ഇത്രയേറെ അംഗീകരിക്കുമ്പോള്‍ അത് കാണാനൊരു ആഗ്രഹം എനിക്കും.. ആവശ്യം അറിയിച്ചപ്പോള്‍ സുഹൃത്തിനു കാര്യം മനസ്സിലായി, അവാര്‍ഡ്‌ ദാന ചടങ്ങുകള്‍ താനും കാണാറുണ്ട് എന്ന് സൂചിപ്പിച്ചു കൊറേ കളിയാക്കി 3idiots സംഘടിപ്പിച്ചു തന്നു. തുടര്‍ന്ന് പല നല്ല സിനിമകളും ഞാന്‍ ആവശ്യപ്പെടാതെ തന്നെ എന്റെ computer ലേക്ക് എത്തി തുടങ്ങി.


          ഗംഗ ഒഴുകിക്കൊണ്ടേ ഇരുന്നു...
ഞാനിപ്പോള്‍ MCA ചെയ്യുന്നു. Thrissur,  Vidya Academy Of Science And Technology.
കാലങ്ങള്‍ക്ക് ശേഷം ഒരാള്‍ തന്‍റെ പഴയൊരു സിനിമയുടെ രണ്ടാം ഭാഗം ഒരുക്കുന്ന പോലെ...  
പഴയ പത്താം ക്ലാസിന്റെ തുടര്‍ച്ച പോലെ....
ചിലപ്പോഴൊക്കെ VHSC യുടെ തുടര്‍ച്ചയല്ലേ എന്ന് തോന്നും.
എല്ലാവരും നല്ല സുഹൃത്തുക്കള്‍...
എങ്കിലും എന്തോ ഒരു irritation...

ക്ലാസ് തുടങ്ങി ഒരാഴ്ചക്കുള്ളില്‍ 'ആരാണ് രഞ്ജിത്ത് ? ' എന്ന ചോദ്യം കേള്‍ക്കേണ്ടി വന്ന എനിക്ക് സാംസ്കാരിക നഗരത്തിലെ എന്റെ ക്ലാസിലെ സിനിമ പ്രേമികളെ കുറിച്ചും അനുഭവങ്ങളെ പറ്റിയും എഴുതാന്‍ സമയമായിട്ടില്ല...