" The Blog Is The Best Relationship Generator You Have Ever Seen... " -Robert Scoble, blogger

Wednesday 11 July 2012

മലയാള സിനിമ - The Revolution

      മലയാള സിനിമാ പ്രേക്ഷകരോട്  പ്രേം  നസീര്‍ ഒരിക്കല്‍ വേദനയോടെ പറഞ്ഞു,
 " Bollywood സിനിമകളുമായി  മലയാള സിനിമയെ  താരതമ്യം ചെയ്യുന്നത് കഷ്ടമാണ്. അവരുടെ കാന്‍വാസിനോളം വലിപ്പമില്ല മലയാള സിനിമക്ക്. ഒരുപാട് പരിമിധിക്കുള്ളില്‍ നിന്നാണ് ഇവിടെ ഒരു സിനിമ ഇറങ്ങുന്നത്.... "


1930 ഇല്‍ മലയാളത്തിലെ ആദ്യ സിനിമ ' വിഗത കുമാരന്‍ ' പുറത്തിറങ്ങി. J C  Daniel നിര്‍മാണവും സംവിധാനവും  ചെയ്ത ഈ സിനിമ സാമ്പത്തികമായി പൂര്‍ണ പരാജയമായിരുന്നു. അതായത് ഒരു പരാജയത്തോടെയാണ് മലയാള  സിനിമാ ചരിത്രം ആരംഭിക്കുന്നത്...

      കഥയും കലാമൂല്യവും നോക്കി  പഴയ സിനിമകളെയും പുതിയ സിനിമകളെയും തമ്മില്‍ താരതമ്യം ചെയ്യുന്നവര്‍ ഏറെയാണ്‌. ഒന്നു റോഡിലേക്കിറങ്ങി ഒരു അഭിപ്രായ വോട്ടെടുപ്പു നടത്തിയാല്‍ കൂടുതല്‍ പേരും പഴയ സിനിമകളാണ് മികച്ചത് എന്ന അഭിപ്രായമുള്ളവര്‍ ആയിരിക്കും. സിനിമകള്‍ മാത്രമല്ല അഭിനേതാക്കളും സംഗീതഞ്ഞരും കഥാകാരന്മാരും എല്ലാം പഴയ കാലഘട്ടത്തെ ആയിരിക്കും മികച്ചവര്‍. സിനിമയുടെ കാര്യത്തില്‍ ഈ കാലഘട്ടത്തില്‍ വരുന്ന  അഭിപ്രായ വ്യത്യാസം എങ്ങനെ സംഭവിക്കുന്നു എന്നത് ചിന്തിച്ചു നോക്കേണ്ട ഒന്നാണ്. സിനിമ കണ്ടു പ്രേക്ഷകന്‍ മാറുന്നതോ, അതോ പ്രേക്ഷകന്റെ മാറ്റത്തിനനുസരിച്ച് സിനിമ മാറുന്നതോ....???

     ദേശാടനം പോലുള്ള സിനിമകള്‍ 100 ദിവസം ഓടിച്ച  സംസ്കാരമാണ്  മലയാളതിന്റെത്. ഇതേ നാട്ടില്‍ തന്നെയാണ് ഗുല്‍മോഹറും തിരക്കഥയും ഒക്കെ 25 golden days കഷ്ടിച്ച് മുട്ടിയത്‌.
ഞാന്‍ പരിചയപ്പെടുമ്പോള്‍ എന്റെ ക്ലാസിലെ ഒരാള്‍ പോലും തിരക്കഥ കണ്ടിട്ടുള്ളതായി തോന്നിയില്ല. അങ്ങനെയൊരു സിനിമയുണ്ടോ എന്ന ചോദ്യം കൂടി കേട്ടപ്പോള്‍ ദേഷ്യമോ സങ്കടമോ - എവിടെ നിന്നൊക്കെയോ വട്ടം ചുറ്റി വന്നിരുന്നു. എങ്കിലും എല്ലാം ഉള്ളിലൊതുക്കി maximum സുഹൃത്തുക്കളെ ഞാന്‍ തിരക്കഥ കാണിപ്പിച്ചു. വിമര്‍ശന സ്വഭാവമുള്ള എന്റെ ചില സുഹൃത്തുക്കള്‍ക് പോലും ആ സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. ഇവരെന്തു കൊണ്ട് തിയറ്ററില്‍ പോയി ഈ സിനിമ കണ്ടില്ല....???
ഇത് പ്രേക്ഷകന്റെ മാറ്റമായി സങ്കല്‍പ്പിക്കാം ഇപ്പോള്‍.

രാജമാണിക്യം, പുതിയ മുഖം മുതലായ സിനിമകള്‍ ഇറങ്ങിയത്‌ ഇപ്പോഴത്തെ തമിഴ് trend സിനിമകളുടെ മാതൃകയിലായിരുന്നു. Visual Effects ഉം graphics ഉം ഒരു സാധാരണ മനുഷ്യന്റെ സൂപ്പര്‍ നാച്ചുറല്‍ പവര്‍ ഉം എല്ലാം screen ഇല്‍ കണ്ട പ്രേക്ഷകന്‍ ഇനി അത് മതി എന്ന് ചിന്തിച്ചിരിക്കാം. അതോടെ പോക്കിരി രാജ, 20 20, ചൈന ടൌണ്‍ പോലുള്ള സിനിമകള്‍ കൂടുതലായി ഇറങ്ങി തുടങ്ങി. ഇവിടെ മാറിയത് സിനിമയാണ്.
ചുരുക്കം പറഞ്ഞാല്‍ സിനിമ മാറുമ്പോള്‍ പ്രേക്ഷകനും, പ്രേക്ഷകന്റെ മാറ്റത്തിനനുസരിച്ച് സിനിമയും മാറുന്നു. അതൊരു cyclic process ആയി തുടരുകയും ചെയ്യുന്നു. ഇതിനിടയില്‍ പരീക്ഷിക്കപ്പെടുന്നത് നല്ല സിനിമയുടെ qualities ആണ്. കൃഷ്ണനും രാധയും പോലുള്ള very low class സിനിമകള്‍ ഒരു ട്രെന്‍ഡ് ആയി മാറല്ലേ എന്ന് പ്രാര്‍ത്ഥിക്കാം... 

     തൃശൂര്‍ രാംദാസ് തിയറ്ററില്‍ നിന്നും 'തട്ടത്തിന്‍ മറയത്തു' കണ്ടു തൊട്ടടുത്ത ദിവസം പാലക്കാട് പ്രിയതംയില്‍ ' ഉസ്താദ്‌ ഹോട്ടല്‍ ' കണ്ടിറങ്ങുമ്പോള്‍ ഉള്ളിലൊരു പിടച്ചിലായിരുന്നു. എന്തെന്നില്ലാത്ത ആവേശം. തൊട്ടടുത്ത show ക്കു ഉള്ള തിരക്ക് കാണുമ്പോള്‍ എവിടേം ഇല്ലാത്ത സന്തോഷം. Q വില്‍ നില്‍ക്കുന്നവരുടെ 'എങ്ങനെയുണ്ട് പടം' എന്ന ചോദ്യത്തിന് മറുപടി പറയുമ്പോള്‍ മനസിനൊരു നിര്‍വൃതി.

 പ്രത്യേകിച്ച് ഒരു തിരക്കും അന്ന് എനിക്ക് ഉണ്ടായിരുന്നില്ല. എങ്കില്‍ കൂടിയും എന്റെ നടത്തത്തിനു നല്ല വേഗമുണ്ടായിരുന്നു. ഒരു നല്ല സിനിമ കണ്ടപ്പോള്‍ ലഭിച്ച energy. കഴിഞ്ഞ വര്ഷം ട്രാഫിക് കണ്ടിറങ്ങിയ എന്നെ ഞാന്‍ ഒരിക്കല്‍ കൂടെ കണ്ടു. വളരെ പെട്ടെന്ന് തന്നെ ഞാന്‍ ബിഗ്‌ ബസാര്‍ എത്തി. ബിഗ്‌ ബസാറിലെ പടികള്‍ കയറുമ്പോള്‍ മനസ് പറഞ്ഞു കൊണ്ടേയിരുന്നു...
ബ്ലോഗിലേക്കുള്ള അടുത്ത പോസ്റ്റ്‌ എഴുതണം...

      പ്രേം നസീറും സത്യനും ഒക്കെ എക്കാലത്തെയും മികച്ച നടന്മാര്‍ തന്നെയാണ്. മികച്ച എഴുത്തുകാരും സംവിധായകരും അവരെ വേണ്ട രീതിയില്‍ മലയാള സിനിമയില്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു.
അവരുടെ കൂടെ അവരുടെ പാതയില്‍ വ്യതിചലിച് സഞ്ചരിച്ചു കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ അടിത്തറ ശക്ത്തമാക്കി. തിരശീലയില്‍ അഭിനയം ഒരു വിസ്മയമായി മാറി... ലോഹിത ദാസ്‌, സത്യന്‍ അന്തിക്കാട്, രഞ്ജിത്ത്, ജയരാജ്, ശ്യാമപ്രസാദ്, ലാല്‍ജോസ്... തുടങ്ങിയവര്‍ മലയാള സിനിമയെ ഇന്ത്യന്‍ സിനിമയുടെ വാനോളം എത്തിച്ചു.
കാലചക്രത്തിന്റെ വേഗത്തിനനുസരിച്ച് മലയാള സിനിമയില്‍ യൌവ്വന കാലത്തിനു തുടക്കമായി. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ... പഴയ കാലത്തിന്റെ അതെ പാതയില്‍ വലിയ മാറ്റങ്ങളില്ലാതെ അവരും സഞ്ചരിച്ചു. മികച്ച രീതിയില്‍... ഏറ്റവും വേഗമോടെ...


     2011, മലയാള സിനിമ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട വര്‍ഷമായിരുന്നു. മലയാള സിനിമയെ 2011 നു മുന്‍പും ശേഷവും എന്ന് വേണേല്‍ വേര്‍തിരിക്കാം.

ഒരു കൂട്ടം ചെറുപ്പക്കാര്‍ (ക്യാമറക്ക് മുന്നിലും പിന്നിലും) കുറെ നല്ല സിനിമകളുമായി ഇറങ്ങി വന്നു. ട്രാഫിക് തുടക്കം കുറിച്ച ഈ മാറ്റത്തിന്റെ കണ്ണിയാവാന്‍ മലയാളി യുവത്വം മടിച്ചില്ല.
ഈ നിമിഷത്തില്‍ അത് 'തട്ടത്തിന്‍ മറയത്തു'  ' ഉസ്താദ് ഹോട്ടല്‍ ' വരെ എത്തി നില്‍ക്കുന്നു. ഫഹദ് ഫാസില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിവിന്‍ പോളി തുടങ്ങിയവരായിരുന്നു ഈ മാറ്റത്തിലെ നായകന്മാര്‍. ഇവര്‍ക്ക് മറ്റുള്ളവരെ പോലെ അഭിനയിക്കാന്‍ അറിയില്ല. ഇവര്‍ ജീവിക്കുകയാണ് സിനിമയില്‍... 

The 'R' of 'ACTOR' is Reality, and the Reality is right here...

തികച്ചും natural ആയി, ഒരു സാധാരണ മനുഷ്യ ജീവിതത്തിന്റെ അപ്പുരത്തെക്കൊന്നും കടന്നു ചെല്ലാത്ത പ്രകടനമാണ് ഇവിടെ കാണാന്‍ കഴിയുന്നത്‌. അതിനു എഴുത്തുകാര്കും സംവിധായകര്‍ക്കും വളരെ വലിയ പങ്കുണ്ട്. ബോബി സഞ്ജയ്‌, രാജേഷ്‌ പിള്ള, ആഷിക് അബു, സലിം അഹമെദ്, സമീര്‍ താഹിര്‍, വിനീത് ശ്രീനിവാസന്‍, അന്‍വര്‍ റഷീദ്... ഇതൊരിക്കലും അവസാനിക്കുകയില്ല ഇനി...

ഇതില്‍ എടുത്തു പറയേണ്ട ഒരാളാണ് ലിസ്സിന്‍ സ്ടീഫെന്‍. യുവാക്കളുടെ കടന്നു വരവില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരാള്‍. Magic frames ന്റെ ബാനറില്‍ ഇറങ്ങിയ ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍ എന്നീ സിനിമകളുടെ നിര്‍മാതാവ്.

2011 ഇല്‍ സംഭവിച്ച ഈ മാറ്റത്തിന്റെ വലിയൊരു പങ്കു അവകാശപ്പെടാവുന്ന ഒരാളാണ് ഇദ്ദേഹം.



ഇപ്പോഴും ബോളിവുഡ് -ഇനോളം വലിപ്പമില്ല മലയാളത്തിനു. എന്നിട്ടും ഇന്ത്യന്‍ സിനിമയുടെ നേടും തൂണായി വളര്‍ന്നു കഴിഞ്ഞു മലയാള സിനിമ.
പ്രേം നസീറിനു അഭിമാനിക്കാം.

ടെക്നോളജി -യുടെ  എല്ലാ സാധ്യതകളും ഉപയോഗിച്ച് നല്ല കഥകള്‍ പറഞ്ഞു നല്ല സിനിമകള്‍ നിര്‍മിക്കുന്ന മലയാളി യുവത്വം ഒരിക്കലും നിശ്ചലമാവുകയില്ല.
ദേശിയ തലത്തില്‍ ഇതിനകം തന്നെ പല തവണ ആദരിക്കപ്പെട്ടു മലയാള സിനിമ.

മലയാളത്തെ ലോക സിനിമ ഉറ്റു നോക്കുന്ന കാലം വിദൂരത്തല്ല....!!!