" The Blog Is The Best Relationship Generator You Have Ever Seen... " -Robert Scoble, blogger

Wednesday 5 December 2012

Back End Process...


     ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങള്‍...  എന്നൊന്നും ആ ദിവസങ്ങളെ ഞാന്‍ പറയില്ല. എന്‍റെ  ജീവിതത്തില്‍ സങ്കടങ്ങള്‍ നിറഞ്ഞ അല്ലെങ്കില്‍ സന്തോഷം വാരി വിതറിയ ദിവസങ്ങള്‍ പലതും ഉണ്ടായിട്ടുണ്ട്. ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ദിവസങ്ങള്‍.. ചിലപ്പോള്‍ ഒരിക്കലും മറന്നു പോകല്ലേ എന്ന് ആഗ്രഹിക്കുന്ന ദിവസങ്ങള്‍... പല തരം  അനുഭവങ്ങള്‍ കൊണ്ടും സമ്പന്നമാണ് ഓരോ മനുഷ്യ ജീവിതവും. നമ്മള്‍ ശരി  എന്ന് വിചാരിക്കുന്ന  പലതും തെറ്റാണെന്നും, തെറ്റ് എന്ന് ചിന്തിക്കുന്ന പലതും ശരിയാണെന്നും അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചു കൊണ്ടേയിരിക്കും.

     ആദ്യമായ് ഒരു project ചെയ്തപ്പോള്‍ നേരിട്ട അനുഭവങ്ങള്‍ ആണ് ഞാന്‍ എഴുതുന്നത്‌. എനിക്ക് മാത്രമല്ല, എന്‍റെ  ക്ലാസിലെ പലര്‍ക്കും പറയാന്‍ ഉണ്ടാകും ഒരുപാട് അനുഭവങ്ങള്‍. സുഹൃത്തുക്കളും വഴക്ക് കൂടലുകളും പ്രണയവും പ്രണയ നഷ്ടങ്ങളും കൊണ്ട് നിറഞ്ഞു നിന്നിരുന്ന എന്‍റെ സ്വന്തം Vidya Academy ഇലെ അനുഭവങ്ങള്‍ക്കിടയിലേക്ക് ഇതും എഴുതി ചേര്‍ക്കട്ടെ..

     Mini Project submit ചെയ്യേണ്ട ദിവസം അടുത്തിരുന്നു. പലരും coding  ഒക്കെ തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ, ഞങ്ങളും... ഞങ്ങള്‍ എന്ന് വച്ചാല്‍ ഞാനും എനിക്കൊപ്പം 2 സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഞാന്‍ അവരിലേക്ക്‌ ചേരുകയായിരുന്നു. അത് അവരുടെ നിര്‍ഭാഗ്യമായിരുന്നോ അതോ എന്‍റെ നിര്‍ഭാഗ്യമായിരുന്നോ എന്ന സംശയം ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. പല അഭിപ്രായ വ്യത്യാസങ്ങളും  ഞങ്ങള്‍ക്കിടയില്‍ എപ്പോഴും  ഉണ്ടായിരുന്നു. അവര്‍ ഉദ്ദേശിച്ച  പോലെ ചെയ്യാന്‍ എനിക്കും ഞാന്‍ ചെയ്തത് മനസിലാക്കാന്‍ അവര്‍ക്കും കഴിഞ്ഞിരുന്നില്ല പലപ്പോഴും...

Database connectivity  അടക്കം ഓരോ വരി code ഉം success ആവുമ്പോള്‍ ഞാന്‍ സ്വയം അഭിമാനിച്ചിരുന്നു. നാലും അഞ്ചും ദിവസങ്ങള്‍ ശ്രമിച്ചതിന്‍റെ ഫലമായാണ്  ഒരു block  of  code ശരിയായി execute ചെയ്തിരുന്നത്.
എന്‍റെ സുഹൃത്തുക്കളില്‍ നിന്നും എനിക്ക് നല്ലൊരു സഹകരണം ലഭിച്ചിരുന്നില്ല. ചെയ്തത് പഠിക്കുക എന്നൊരു ഉദ്ദേശം  മാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളു. Project ല്‍ ഒരു നിര്‍ദ്ദേശമോ അഭിപ്രായമോ ഒന്നും തന്നെ അവര്‍ക്കുണ്ടായിരുന്നില്ല എന്ന് മാത്രമല്ല project എത്രത്തോളം ചെറുതാക്കാന്‍ കഴിയുമോ അത്രത്തോളം ചെറുതാക്കനാണ്  അവര്‍ ആവശ്യപ്പെട്ടത്. 

Project Documentation ലെ Acknowledgement page ല്‍ പേര് രേഖപ്പെടുത്താത്ത എന്‍റെ ഒരു സുഹൃത്തിനോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ project ലെ ഒട്ടേറെ complicated ആയ codes എല്ലാം ഇവനും പുതുക്കാട് university center  ലെ ഇവന്‍റെ  friends  ഉം ചെയ്തിരുന്ന project ല്‍ നിന്നായിരുന്നു. അറിയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ share  ചെയ്തു, മോശമല്ലാത്ത വിധം present ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ഒരു software develop ചെയ്യാന്‍ കഴിഞ്ഞു. 

    Project submission ന്‍റെ അവസാന നാളുകള്‍...
MCA ക്കു join ചെയ്ത മുതല്‍ ഈ നിമിഷം വരെയും അനുഭവിച്ചതില്‍ ഏറ്റവും കഷ്ടപ്പെട്ട ദിവസങ്ങള്‍ ആയിരുന്നു അത്.
 
ഒരാഴ്ച... ഉറക്കമില്ലാതെ നല്ല ഭക്ഷണമില്ലാതെ ജീവിച്ചു.

5 ദിവസം സ്വര്‍ഗത്തിലും നരകത്തിലും ജീവിച്ചു 2 ദിവസം ഭൂമിയിലേക്ക്‌ ഇറങ്ങി  ചെല്ലാനാണ് എനിക്കിഷ്ടം. അന്നാദ്യമായി ഞാന്‍ വീട്ടിലേക്കു പോകാന്‍ കൊതിച്ചു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചു. മണിക്കൂറുകളോളം സുഖമായി ഉറങ്ങുന്നത് സ്വപ്നം കണ്ടായിരുന്നു ഞാന്‍ ഓരോ വരി code  ഉം എഴുതിയത്.

     എല്ലാം കഴിഞ്ഞു...
ഇപ്പോള്‍ ഓര്‍മകളില്‍ എല്ലാം സുന്ദരം... മനോഹരം...
ഒരുപാട് mistakes project ല്‍ ഉണ്ടായെങ്കില്‍ കൂടിയും ആദ്യമായ് ഉണ്ടാക്കിയ software  എന്നതില്‍ ഒരു അഭിമാനമുണ്ട്. എന്‍റെ സുഹൃത്തുക്കളും satisfied ആണ് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. Project presentation and demo നന്നായി ചെയ്യാന്‍ കഴിഞ്ഞു. അതിന്‍റെ  credit മുഴുവന്‍ അവര്‍ക്കാണ്. അവരത് ഭംഗിയായി അവതരിപ്പിച്ചു.

മറ്റൊരു കാര്യത്തില്‍ കൂടിയും ഞാന്‍ അവരോടു നന്ദി പറയുന്നുണ്ട്. Project record ഉണ്ടാക്കാനായി തൃശൂര്‍ ലേക്ക് പോകണമായിരുന്നു. Print  എടുത്ത് bind ചെയ്യാന്‍ കൊടുത്തു ഞങ്ങളൊന്നു കറങ്ങാന്‍ പോയി. തലേ ദിവസം ഉറക്കമൊഴിച്ചതിനാലും  രാവിലെ ഭക്ഷണം കഴിക്കാഞ്ഞതിനാലും  എന്‍റെ കാലുകള്‍ നിലത്തു ഉറച്ചിരുന്നില്ല.

രാമകൃഷ്ണ ഹോട്ടലും അവിടുത്തെ മസാല ദോശയും, നെഹ്രു പാര്‍ക്കും ഒക്കെയായിരുന്നു എന്‍റെ സുഹൃത്തുക്കളുടെ കണ്ണില്‍ എന്നെ അത്ഭുതപ്പെടുത്തിയ കാഴ്ച്ചകള്‍. 
വാലറ്റത്ത് നില്‍ക്കുന്ന attendance shortage നെ പാടെ മറന്നു ഞാന്‍ ഇവര്‍ക്കൊപ്പം പോയത് Thrissur School Of Drama കാണാന്‍ വേണ്ടി ആയിരുന്നു. ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടി ആണ് അവര്‍ പോയത്.
ശ്യാമപ്രസാദും വി കെ പ്രകാശും അടക്കം എന്‍റെ പ്രിയപ്പെട്ട രഞ്ജിത്ത് നടന്ന വഴികളിലൂടെ ഞാനും നടന്നു. രഞ്ജിത്ത് എന്നും ഓര്‍മകളില്‍ സൂക്ഷിക്കുന്ന  ആ ഹോസ്റ്റല്‍ മുറികളും തിയറ്ററും എന്‍റെ കണ്മുന്നില്‍ ഞാന്‍ കണ്ടു. 

Project ഉം അനുബന്ധ പ്രക്രിയകളും എല്ലാം അവസാനിപ്പിച്ചു.

"After long five days, am back to my heaven, Home sweet home... :-)" എന്ന് സുഹൃത്ത് facebook ല്‍ പോസ്റ്റ്‌ ചെയ്തു.

നരക കവാടത്തിന്റെ പടികളില്‍ കയറി നിന്നു ഉള്ളിലെ ഭീകരതകള്‍ കണ്ട് ആസ്വദിക്കാന്‍ ഇനി ഞാന്‍ ഇട വരുത്തില്ല എന്നുറപ്പിച്ചു കൊണ്ട്, അങ്ങനെ വിശ്വസിച്ചു കൊണ്ട് ഇതിവിടെ അവസാനിപ്പിക്കുന്നു...