" The Blog Is The Best Relationship Generator You Have Ever Seen... " -Robert Scoble, blogger

Sunday 14 June 2015

അവിശ്വാസി


ആശുപത്രിയില്‍,
മരണകിടക്കയില്‍ ആയിരുന്നു അയാള്‍!

സമയമായെന്ന് അയാള്‍ക്കറിയാം.

മുന്നില്‍ മരണത്തെ കണ്ടു തുടങ്ങിയപ്പോള്‍,
    അയാള്‍ പിന്നിലേക്ക്‌ ഒരു തവണ നോക്കി.

നീണ്ട 77 വര്‍ഷങ്ങള്‍...

ഓര്‍മ്മ വച്ച നാള്‍ മുതല്‍ ചിന്തകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കും വരെയും
      ധ്യാനവും പൂജയും ജീവിതത്തിന്‍റെ ഭാഗമായി.

പിന്നീടെപ്പോഴോ ഈശ്വരനെ നിഷേധിച്ചു.

വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും ശക്തമായി എതിര്‍ത്തു.

വ്യാസന്‍ രചിച്ച ഭാരതവും കൃഷ്ണന്‍ പറഞ്ഞ ഗീതയും പച്ചക്കള്ളം...

മരണത്തിനു ശേഷം ആത്മാവ് നിലനില്‍ക്കുമത്രേ..
പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് പോലെ, 
    ആത്മാവ് പുതിയ ശരീരത്തിലേക്ക് പ്രവേശിക്കുമത്രേ...

ശുദ്ധ വിഡ്ഢിത്തം!

മനുഷ്യന്‍, ഒരു കാലമെത്തുമ്പോള്‍
അവന്‍റെ ശക്തി ക്ഷയിക്കുന്നു,
ആരോഗ്യം നശിക്കുന്നു,
മരിക്കുന്നു..

അവന്‍റെ ഭൌതിക ശരീരം ചിതയില്‍ കത്തിയെരിയുന്നു.

അതിനപ്പുറം എന്ത് ആത്മാവ്, എന്ത് ജീവിതം...

ഇല്ല,

ഞാന്‍ ഒരിക്കലും ഒരു വിശ്വാസി ആവില്ല.
മരണം വരെയും ഞാന്‍ ഈശ്വരനെ നിഷേധിച്ചു കൊണ്ടേയിരിക്കും.
വരും ജന്മങ്ങളിലും ഞാന്‍ യുക്തിവാദിയായി തന്നെ തുടരുകയും ചെയ്യും.

അതില്‍ ഞാന്‍ അഭിമാനിക്കുന്നു..  

അയാള്‍ കണ്ണടച്ചു..
അയാളുടെ ശ്വാസം പതിയെ നിലച്ചു.

അയാളുടെ മുഖത്തു,
നീണ്ട കാലം അവിശ്വാസിയായി ജീവിച്ചതിന്‍റെ നിര്‍വൃതി വ്യക്തമായിരുന്നു!

                           * * * * 

2 comments:

  1. പോസ്റ്റ്‌ വായിച്ചു ...നല്ല ഭാഷ
    ഒരാള് ചെറുപ്പകാലത്തുണ്ടായ തിരിച്ചറിവിൽ തന്നെ അവസാനം വരെ അടിയുറച്ചു വിശ്വസിക്കും അല്ലെ .. എനിക്കറിയില്ല .
    ഈ 77 ആം വയസ്സിൽ മരണക്കിടക്കയിൽ വെച്ചു തിരിഞ്ഞു നോക്കുമ്പോഴും "വ്യാസന്‍ രചിച്ച ഭാരതവും കൃഷ്ണന്‍ പറഞ്ഞ ഗീതയും പച്ചക്കള്ളം"
    എന്ന് തന്നെ തോന്നിയതിൽ അത്ഭുതം..
    എന്തായാലും നിർവൃതിയോടെ അയാൾക്ക് മരിക്കാൻ കഴിഞ്ഞല്ലോ ....

    ReplyDelete
    Replies
    1. അല്ല...

      ഓരോ അവിശ്വാസിയിലും വിശ്വാസത്തിന്‍റെ കണങ്ങള്‍ ഉണ്ട് എന്നു സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു.

      മരണത്തിനു ശേഷം നിലനില്‍ക്കുന്ന ആത്മാവിനെയും ജീവിതത്തിനെയും ശുദ്ധ വിഡ്ഢിത്തമായി കാണുന്ന അയാള്‍ വരും ജന്മങ്ങളിലും യുക്ത്തിവാദി ആയി തന്നെ ജീവിക്കും എന്ന നിശ്ചയിച്ചു കണ്ണടക്കുന്നു...

      ചെറുപ്പകാലത്തെ തിരിച്ചറിവുകളില്‍ നിന്നല്ല, അന്നത്തെ ശീലങ്ങളില്‍ നിന്നോ അനുഭവങ്ങളില്‍ നിന്നോ ഒരാള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെടാന്‍ ഉള്ള സാധ്യത ഇല്ല...!

      Delete